scorecardresearch
Latest News

ശ്യാമിലിയുടെ പിറന്നാൾ ആഘോഷമാക്കി ശാലിനി; ചിത്രങ്ങൾ

സഹോദരൻ റിച്ചാർഡിനെയും ചിത്രങ്ങളിൽ കാണാം

Shalini, Shamlee, Shamlee birthday photos, Shamili birthday photos, Ajith, അജിത്, Baby Shamlee, ശാലിനി, ശ്യാമിലി, Baby Shamlee latest photos, Shyamili, Baby Shyamili, Baby Shalini, Shalini, Aadvik ajith, ആദ്വിക്, Aadvik photos, Ajith and Shalini, അജിത്തും ശാലിനിയും, Ajith Shalini, അജിത് ശാലിനി, Ajith surprise party, iemalayalam, ഐഇ മലയാളം, ശാലിനി, ബേബി ശ്യാമിലി, ബേബി ശാലിനി, ബേബി ശ്യാമിലി ചിത്രങ്ങൾ, ശാലിനി ചിത്രങ്ങൾ, ശ്യാമിലി ചിത്രങ്ങൾ, Shalini ajith latest photos, Shalini latest photos

ബേബി ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരങ്ങൾ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മാമാട്ടിക്കുട്ടിയായും മാളൂട്ടിയായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സഹോദരിമാരുടെ വിശേഷങ്ങൾ അറിയാൻ ഇന്നും മലയാളികൾക്ക് കൗതുകമാണ്.

ഇപ്പോഴിതാ, ശ്യാമിലിയുടെ ജന്മദിനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ കവരുന്നത്. അനിയത്തിയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ശാലിനിയും സഹോദരൻ റിച്ചാർഡും.

വിവാഹശേഷം സിനിമയോട് വിട പറഞ്ഞ് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് മലയാളികളുടെ പ്രിയതാരം ശാലിനി. പൊതുചടങ്ങുകളിലും പാർട്ടികളിലുമെല്ലാം അപൂർവ്വമായി മാത്രമേ ശാലിനി പങ്കെടുക്കാറുള്ളൂ. സോഷ്യൽ മീഡിയയിൽ പോലും ആക്റ്റീവല്ല താരം.

Read more: അനിയത്തിയ്ക്ക് ഒപ്പം സ്റ്റൈലിഷ് ലുക്കിൽ ശാലിനി; വൈറലായി ചിത്രങ്ങൾ

സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്. കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു. രണ്ടാം വരവിൽ നാലോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത് പഠന തിരക്കുകളിൽ മുഴുകുകയായിരുന്നു ശ്യാമിലി.

കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപര്യമുള്ള ശ്യാമിലി അടുത്തിടെ ഒരു പെയിന്റിങ് എക്സ്ബിഷനിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ‘Diverse Perceptions’ എന്ന പേരിൽ ബെംഗളൂരുവിലെ ശേഷാദ്രിപുരത്തെ ഇളങ്കോസ് ആർട് സ്പെയ്സിൽ സംഘടിപ്പിച്ച എക്സിബിഷനിലാണ് ശ്യാമിലി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.

Read more: അഭിനയം മാത്രമല്ല; ശ്യാമിലിക്ക് വരയും വഴങ്ങും

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shamili birthday celebration shalini ajith latest photos