scorecardresearch
Latest News

വിക്രം കാണാനെത്തി ശാലിനിയും മകളും; വീഡിയോ

വിക്രം ടീം ഒരുക്കിയ സ്പെഷ്യൽ പ്രീമിയർ ഷോ കാണാനെത്തിയതായിരുന്നു ശാലിനിയും മകൾ അനൗഷ്കയും

വിക്രം കാണാനെത്തി ശാലിനിയും മകളും; വീഡിയോ

ഉലകനായകൻ കമൽഹാസൻ, ഫഹദ് ഫാസിൽ, സൂര്യ, വിജയ് സേതുപതി, നരെയ്ൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിവർ കൈകോർത്ത മൾട്ടിസ്റ്റാറർ ചിത്രം ‘വിക്രം’ ജൂൺ മൂന്നിനാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

വിക്രം ടീം ഒരുക്കിയ സ്പെഷ്യൽ പ്രീമിയർ ഷോ കാണാനെത്തിയ ശാലിനിയുടെയും മകൾ അനൗഷ്കയുടെയും വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചെന്നൈയിലെ സത്യം തിയേറ്ററിലായിരുന്നു വിക്രത്തിന്റെ സ്പെഷ്യൽ ഷോ അണിയറപ്രവർത്തകർ സംഘടിപ്പിച്ചത്.

സോഷ്യൽ മീഡിയയുമായി ഒരകലം സൂക്ഷിക്കുന്ന താരമാണ് അജിത്ത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നും അജിത്തോ ശാലിനിയോ സജീവമല്ല. അതിനാൽ തന്നെ വളരെ അപൂർവ്വമായി മാത്രമേ ഈ താരകുടുംബത്തിന്റെ ചിത്രങ്ങൾ ആരാധകരിലേക്ക് എത്താറുള്ളൂ. സിനിമകളുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പോലും അജിത്തിന്റെ മാനേജരാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുള്ളത്.

Read more: അമ്മയോളം വളർന്ന മകൾ, ശാലിനിക്കും അനൗഷ്കയ്ക്കുമൊപ്പം അജിത്; വൈറൽ ചിത്രം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shalini and daughter anoushka at vikram special show