/indian-express-malayalam/media/media_files/2025/03/11/shalini-ajith-ng-fi-908794.jpg)
ശാലിനിയും അജിത്തും മക്കൾക്കൊപ്പം
/indian-express-malayalam/media/media_files/2025/03/11/shalini-ajith-ng-6-349889.jpg)
മലയാളികൾക്ക് അജിത് ഒരു സൂപ്പര്‍ താരം മാത്രമല്ല, ചെറുപ്പക്കാരുടെ സ്വപ്നമായിരുന്ന, അവരേറെ സ്നേഹിച്ച, പ്രിയനായിക ശാലിനിയെ പ്രണയിച്ചു സ്വന്തമാക്കിയ ആള് കൂടിയാണ്. സിനിമാ ജീവിതത്തിന്റെ ഏറ്റവും തിരക്കേറിയ സമയത്താണ് ആരാധകരുടെ ഹൃദയം തകര്‍ത്തു കൊണ്ട് ശാലിനി അജിത്തുമായുള്ള കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത്. അതിനു ശേഷം സിനിമയില്‍ നിന്നും മാറി, അജിത്തിന്റെ വളര്‍ച്ചയില്‍ പിന്തുണയ്ക്കുന്ന നല്ല ഭാര്യയും അനൗഷ്കയുടെയും ആദ്വിക്കിന്റെയും അമ്മയുമായി കുടുംബജീവിതം നയിക്കുകയാണ് ശാലിനി.
/indian-express-malayalam/media/media_files/2025/03/11/shalini-ajith-ng-1-768938.jpg)
ശാലിനിയെ വിവാഹം ചെയ്യാൻ വിധിക്കപ്പെട്ടവനാണ് താനെന്നാണ് മുൻപൊരു അഭിമുഖത്തിൽ അജിത് പറഞ്ഞത്. അമർക്കളം (1999) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലായത്.
/indian-express-malayalam/media/media_files/uploads/2023/03/ajith-shalini.jpg)
“അമർക്കളത്തിന്റെ നിർമ്മാതാക്കൾ ശാലിനിയെ സമീപിച്ചപ്പോൾ അവൾക്ക് അഭിനയിക്കുന്നതിനേക്കാൾ പഠനം തുടരാൻ ആയിരുന്നു താൽപര്യം. അപ്പോൾ നിർമ്മാതാക്കൾ എന്നോട് അവളെ സമ്മതിപ്പിക്കാമോ എന്ന് ചോദിച്ചു. ഞാൻ ശാലിനിയെ വിളിച്ചു, 'ഞാൻ അജിത് കുമാർ ആണ്, എനിക്ക് നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. നിർമ്മാതാക്കൾക്കും ഇതിൽ താൽപ്പര്യമുണ്ട്,’ എന്നു പറഞ്ഞു.
/indian-express-malayalam/media/media_files/2025/03/11/shalini-ajith-ng-3-587824.jpg)
‘ഇല്ല. എനിക്ക് അഭിനയിക്കാൻ ആഗ്രഹമില്ല. എനിക്ക് പഠിക്കണം.’ എന്നായിരുന്നു ശാലിനിയുടെ മറുപടി. അത് ഞാൻ അംഗീകരിച്ചു. എന്നാൽ നിർമ്മാതാക്കൾ വീണ്ടും നിര്‍ബന്ധിച്ചതോടെ അവൾ സമ്മതിച്ചു. ഞങ്ങൾ കണ്ടുമുട്ടാൻ വിധിക്കപ്പെട്ടവരായിരുന്നു എന്ന് ഞാൻ കരുതുന്നു,” അജിത്തിന്റെ വാക്കുകളിങ്ങനെ.
/indian-express-malayalam/media/media_files/2025/03/11/shalini-ajith-ng-10-407630.jpg)
ആദ്യ കാഴ്ചയിൽ തന്നെ ശാലിനിയോട് തനിക്ക് പ്രണയം തോന്നിയിരുന്നെന്നും അജിത് വെളിപ്പെടുത്തി. “ഞങ്ങൾ ഒരുമിച്ച് ചെയ്ത ആദ്യ ഷോട്ടിനിടെ, അറിയാതെ ഞാൻ അവളുടെ കൈത്തണ്ട മുറിച്ചു. എന്നിട്ടും അവൾ അഭിനയം തുടർന്നു. ശരിക്കും മുറിഞ്ഞെന്നും രക്തം വരുന്നുണ്ടെന്നും കുറച്ചു കഴിഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. അവിടെ നിന്നാണ് എല്ലാം ആരംഭിച്ചതെന്ന് ഞാൻ കരുതുന്നു.”
/indian-express-malayalam/media/media_files/2025/03/11/Xw3mYou4UXkrP5rPb7xW.jpg)
നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചു. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണ് എന്ന് താൻ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.
/indian-express-malayalam/media/media_files/2025/03/11/shalini-ajith-ng-11-283056.jpg)
“പല വഴിക്ക് ഒഴുകിക്കൊണ്ടിരുന്ന ഒരു നദി പോലെയായിരുന്നു എന്റെ ജീവിതം. പല പാറകളിലും തട്ടിത്തടഞ്ഞ്, പല ഭാരങ്ങളും ചുമലിലേറ്റി ഒടുവില്‍ ഞാന്‍ ചെന്ന് ചേര്‍ന്ന ഒരു കടലാണ് ശാലിനി. എന്നെ ശാന്തനാക്കാനും എന്റെ ജീവിതത്തിന് ദിശാബോധം നല്‍കാനും ഈ ബന്ധത്തിന് കഴിയുന്നു," എന്നാണ് ശാലിനിയുമായുള്ള പ്രണയത്തെ ഒരു തമിഴ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അജിത്ത് വിശേഷിപ്പിച്ചത്.
/indian-express-malayalam/media/media_files/2025/03/11/shalini-ajith-ng-8-643889.jpg)
തന്റെ പ്രധാന പിന്തുണയും ഏറ്റവും കടുത്ത വിമർശകയുമാണ് ശാലിനി എന്നാണ് അജിത്ത് വിശേഷിപ്പിച്ചത്. “അവൾ എന്റെ കടുത്ത വിമർശകയാണ്. ചില സമയങ്ങളിൽ, സുഹൃത്തുക്കൾ സിനിമ നല്ലതായിരുന്നുവെന്ന് പറഞ്ഞേക്കും. പക്ഷേ, ശാലിനിയുടെ കാര്യം അങ്ങനല്ല, അവൾ എല്ലാം തുറന്നുപറയും. എല്ലാ കാര്യങ്ങളിലും അവളുടെ കാഴ്ചപ്പാടുകളിൽ അവൾ വളരെ സത്യസന്ധയാണ്. അവൾ സ്ക്രിപ്റ്റുകളിൽ ഇടപെടില്ല. പക്ഷേ, അവൾ എന്റെ ഭാര്യയാണ്, എന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു, അതിനാൽ ഞാൻ അവളുമായി ഒരുപാട് കാര്യങ്ങൾ പങ്കിടാറുണ്ട്.”
/indian-express-malayalam/media/media_files/2025/03/11/shalini-ajith-ng-9-971454.jpg)
അമർക്കളത്തിന്റെ സെറ്റിൽ വച്ച് പ്രണയത്തിലായ അജിത്തും ശാലിനിയും 2000ലാണ് വിവാഹിതരായത്. വിവാഹത്തോടെ ശാലിനി അഭിനയത്തോട് വിട പറഞ്ഞു.
“അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം.” എന്നാണ് മുഴുവന്‍ സമയ കുടുംബിനിയായതിനെക്കുറിച്ച് 2009 ല്‍ ജെഎഫ്ഡബ്ല്യൂ മാസികയോട് സംസാരിക്കവേ ശാലിനി പറഞ്ഞത്. “സിനിമ വിട്ടതില്‍ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്.”
/indian-express-malayalam/media/media_files/2025/03/11/shalini-ajith-ng-5-236092.jpg)
ശാലിനിയ്ക്കും അജിത്തിനും രണ്ടുമക്കളാണ് ഉള്ളത്, അനൗഷ്കയും ആദ്വിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us