/indian-express-malayalam/media/media_files/uploads/2022/06/Shalini-4.jpg)
മേയ് ആദ്യവാരമായിരുന്നു എ ആർ റഹ്മാന്റെ മകൾ ഖദീജയുടെയും ഓഡിയോ എഞ്ചിനീയറായ റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രത്യേക വിവാഹവിരുന്ന് തന്നെ റഹ്മാൻ ഒരുക്കിയിരുന്നു.
ഖദീജയുടെ വിവാഹസത്കാരവേദിയിൽ എത്തിയ നടി ശാലിനിയുടെയും മക്കളുടെയും സഹോദരി ശ്യാമിലിയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
സൂര്യ, സ്റ്റാലിൻ, മണിരത്നം, സുഹാസിനി, സുജാത, ലിസി, റസൂൽ പൂക്കുട്ടി, ഗൗതം മേനോൻ, ബോണി കപൂർ എന്നിവരും വിവാഹ റിസപ്ഷന് എത്തിയിരുന്നു.
/indian-express-malayalam/media/media_files/uploads/2022/06/Shalini-1.jpg)
/indian-express-malayalam/media/media_files/uploads/2022/06/Shalini-2.jpg)
/indian-express-malayalam/media/media_files/uploads/2022/06/Shalini-3.jpg)
നടനും എ ആർ റഹ്മാന്റെ ഭാര്യയുടെ സഹോദരി ഭർത്താവുമായ റഹ്മാനും വിവാഹ റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.
2021 ഡിസംബറിലാണ് ഖദീജയും റിയാസദ്ദീനുമായുള്ള വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്.
എന്തിരനിലെ 'പുതിയ മനിത' ഉൾപ്പെടെയുള്ള ഏതാനും ഗാനങ്ങൾ ആലപിച്ച ഗായിക കൂടിയാണ് ഖദീജ. 2020ൽ പുറത്തിറക്കിയ 'ഫരിശ്തോ' എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടിയിരുന്നു.
2019ൽ സ്ലംഡോഗ് മില്യണറുടെ പത്താം വാർഷിക പരിപാടിയ്ക്ക് മകൾ ഖദീജ നിഖാബ് ധരിച്ചതിനെതിരെ ഏറെ വിമർശനം ഉയർന്നിരുന്നു.ഈ വിമർശനങ്ങളോട് റഹ്മാൻ പ്രതികരിച്ചത് ഭാര്യയും പെൺമക്കളും അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചുനിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു, 'തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം' എന്ന ക്യാപ്ഷനോടെ റഹ്മാൻ പങ്കുവച്ച ആ ചിത്രം ഏറെ ശ്രദ്ധ കവർന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.