തമിഴകത്തിനു മാത്രമല്ല, മലയാളി പ്രേക്ഷകരെ സംബന്ധിച്ചും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് കേരളത്തിലുമുണ്ട് നിറയെ ആരാധകര്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും കുടുംബചിത്രങ്ങളുമൊക്കെ കാണാൻ ആരാധകർക്ക് എന്നും ആവേശമാണ്.
സോഷ്യൽ മീഡിയയിലൊന്നും അത്ര സജീവമല്ല ശാലിനി. അതിനാൽ തന്നെ അപൂർവ്വമായി മാത്രമാണ് താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
കഴിഞ്ഞ ദിവസം ചെന്നൈ എഫ്സിയുടെ ഫുട്ബോൾ മത്സരം കാണാനെത്തിയ ശാലിനിയുടെയും മകൻ ആദ്വിക്കിന്റെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലാവുന്നത്. ഗാലറിയിൽ മത്സരം കണ്ടിരിക്കെ ശാലിനിയെ കണ്ട് കുശലാന്വേഷണം പറയാനെത്തിയ ഒരു സെലബ്രിറ്റിയേയും വീഡിയോയിൽ കാണാം. മറ്റാരുമല്ല ആ സെലിബ്രിറ്റി, ബോളിവുഡ് താരവും ചെന്നൈ എഫ്സിയുടെ സഹ ഉടമയുമായ അഭിഷേക് ബച്ചനായിരുന്നു ആ താരം.
ചെന്നൈ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ജഴ്‌സിയണിഞ്ഞാണ് കുഞ്ഞ് ആദ്വിക് കളി കാണാനെത്തിയത്.