ഒരിടവേളയ്ക്ക് ശേഷം നടി ഷക്കീല തിരിച്ചു വരുന്നു. തെലുങ്ക് ചിത്രത്തിലൂടെയാണ് ഷക്കീലയുടെ തിരിച്ച് വരവ്. സൈക്കോ ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന് ‘ശീലാവതി, വാട്ട് ഈസ് ദിസ് ഫ*** ?എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിട്ടുണ്ട്.
തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നതെങ്കിലും കേരളത്തിൽ നടന്ന ഒരു വിവാദ സംഭവമാണ് സിനിമ പ്രതിപാദിക്കുന്നത്. സായിറാം ദസാരിയാണ് ചിത്രത്തിന്റെ സംവിധായകൻ.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ഷക്കീല. സിനിമയിൽ വീണ്ടും മുഖ്യ കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകർ വീണ്ടും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് താരം. കേരളത്തെ പിടിച്ചുലക്കിയ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്നും സായ്റാം പറഞ്ഞു. ഷക്കീലയുടെ 250-ാമത്തെ ചിത്രമാണിത്.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിട്ടുണ്ട്. മദ്യ ഗ്ലാസിനു മുന്നില്‍ സിരഗറ്റ് വലിച്ചിരിക്കുന്ന ഷക്കീലയുടെ ചിത്രമാണ് പുറത്തുവിട്ടത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.