scorecardresearch

മാളിൽ 200 പേരായിരുന്നെങ്കിൽ ഇവിടെ ആയിരങ്ങളാണ് എനിക്ക് മുൻപിലുള്ളത്; സന്തോഷം പങ്കിട്ട് ഷക്കീല

തൈക്കാട് ക്ഷേത്രത്തിൽ അതിഥിയായെത്തി ഷക്കീല

Shakeela, Actor

ക്ഷേത്രത്തിൽ അതിഥിയായി എത്തിയ നടി ഷക്കീലയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെണ്ണല തൈക്കാട് ശിവ ക്ഷേത്രത്തിലെ ഉത്സത്തോടനുബന്ധിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് താരം.ഒട്ടനവധി ആളുകൾ ഷക്കീലയെ കാണാൻ എത്തിയിരുന്നു. ഇങ്ങനെയൊരു ചടങ്ങിനു തന്നെ ക്ഷണിച്ചതിൽ നന്ദിയെന്നും ഷക്കീല പറയുന്നുണ്ട്.

“ഒരുപാട് നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഈ ക്ഷേത്രത്തിൽ വരണമെന്നത്. 2001 മുതൽ ആ ആഗ്രഹം മനസ്സിലുണ്ട്. തമിഴ്‌നാടിലെ ശിവ ക്ഷേത്രങ്ങളിലെല്ലാം ഞാൻ പോയിട്ടുണ്ട്, ദൈവത്തിന്റെ അനുഗ്രഹത്തോടെയാണ് ഞാൻ ഇവിടെ നിൽക്കുന്നത്. അന്ന് ഞാൻ മാളിൽ വന്നപ്പോൾ 200 പേർ മാത്രമായിരിക്കും എന്നെ കാണാൻ വരുക, ഇന്ന് എനിക്കു മുൻപിൽ ആയിരങ്ങളാണ് ഉള്ളത്. ഇപ്പോൾ എനിക്കു മനസ്സിലായി ദൈവത്തിന് ഓരോ പദ്ധികളുണ്ടെന്നത്” അവർ പറഞ്ഞു.

ഒമർ ലുലു ചിത്രം ‘നല്ല സമയം ത്തിന്റെ ഓഡിയോ ലോഞ്ചിന്റെ മുഖ്യാതിഥി ഷക്കീലയായിരുന്നു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.എന്നാൽ ഷക്കീല വരുമെന്നറിഞ്ഞപ്പോൾ മാൾ അധികൃതർ സെക്യൂരിറ്റി പ്രശ്നങ്ങൾ പറഞ്ഞ് താരത്തെ വിലക്കുകയായിരുന്നു.ഒടുവിൽ പരിപാടി റദ്ദ് ചെയ്‌തു.

താൻ ഇതു കുറെ കാലമായി അനുഭവിക്കുന്നതെന്നാണ് ഷക്കീല അന്നു പറഞ്ഞത്. “കോഴിക്കോട് എനിക്കു വളരെയധികം മിസ്സ് ചെയ്യുന്നുണ്ട്. ഈ വാർത്ത കേട്ട് ഒരുപാട് പേർ മേസേജ് അയച്ചു. എനിക്കു വളരെയധികം വേദന തോന്നുന്നുണ്ട്. കാരണം നിങ്ങളാണ് ഈ അഡ്രസ് എനിക്കു തന്നത്. പക്ഷെ നിങ്ങൾ തന്നെ അതു അംഗീകരിക്കുന്നുമില്ല” ഷക്കീല പറഞ്ഞ വാക്കുകളിങ്ങനെ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shakeela as guest in thaikaadu siva temple she states mall incident see video