തലചായ്ക്കാൻ ഒരിടമില്ലാതെ കഷ്ടപ്പെടുന്ന ഗോപികയുടെ കുടുംബത്തെ സഹായിക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷാജു ശ്രീധർ. ഗോപികയുടെ അച്ഛൻ പ്രമേഹരോഗിയായി തളർന്നുകിടക്കുകയാണ്. ഓടുമേഞ്ഞ ഒരു കൊച്ചുവീടാണ് ഇവർക്കുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകർന്നു ഗോപികയുടെ തലയ്ക്ക് പരുക്ക് പറ്റി. ഇതോടെ തല ചായ്ക്കാൻ ഇടമില്ലാതായി.

15 വയസ്സുകാരിയായ ഗോപികയാണ് അച്ഛന്റെ എല്ലാ കാര്യവും നോക്കുന്നത്. സ്‌കൂളിലെ ഉച്ച സമയത്തെ ഇടവേളയിൽ വീട്ടിൽ എത്തിയാണ് ഗോപിക അച്ഛന് ഭക്ഷണവും മരുന്നും കൊടുക്കുക. ചില ദിവസങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയുണ്ടാവാറില്ല.

ഗോപികയുടെ കഥ സ്‌കൂളിലെ ഒരു ടീച്ചറാണ് ഷാജുവിനോട് പറയുന്നത്. ഷാജു നേരിട്ടെത്തി കുടുംബത്തെ കാണുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതുകഴിഞ്ഞ് ഫെയ്സ്ബുക്ക് വഴിയും സുമനസുകളോട് ഗോപികയുടെ കുടുംബത്തെ സഹായിക്കാൻ അഭ്യർഥന നടത്തിയിരിക്കുകയാണ് ഷാജു.

Read More: തിരയില്‍പ്പെട്ടുപോയവര്‍ക്ക് രക്ഷകനായി ‘ചാള്‍സ് ‘ മാലാഖ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook