എന്റെ പ്രണയിനിക്ക്…; ആനിക്ക് ആശംസകളുമായി ഷാജി കൈലാസ്

“നീ എന്റെ ഭാര്യയായി എത്തിയ ദിവസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം”

Annie shaji kailas, ആനി ഷാജി കൈലാസ്, Annie Birthday, Annie latest photos, Annie Shaji Kailas

വിവാഹശേഷം സിനിമാ അഭിനയത്തിൽ സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ സജീവമാണ് ആനി. ആനിയുടെ ജന്മദിനത്തിൽ ഷാജി കൈലാസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“നീ എന്റെ ഭാര്യയായി എത്തിയ ദിവസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. ഓരോ ദിവസവും കടന്നുപോകുമ്പോഴും ഞാൻ നീയുമായി കൂടുതൽ കൂടുതൽ പ്രണയത്തിലാവുകയാണ്. ദൈവം എനിക്കു സമ്മാനിച്ച ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്, എന്റെ ഭാര്യ, എന്റെ ജീവിതപങ്കാളി, എന്റെ ഉത്തമസുഹൃത്ത്, എന്റെ കരുത്ത്. നീ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന സ്നേഹത്തിനും വെളിച്ചത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ പ്രണയിനിക്ക് പിറന്നാളാശംസകൾ,” ഷാജി കൈലാസ് കുറിക്കുന്നു.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലേക്ക് നായികയായി ക്ഷണിച്ചു, അങ്ങനെ 1993 ൽ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു.

തുടർന്ന് കുറച്ചു കാലം പഠനത്തിന്റെ തിരക്കിലായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘രുദ്രാക്ഷം’ എന്ന ആക്ഷൻ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി. തുടർന്ന് ‘അക്ഷരം’ എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി. കമൽ സംവിധാനം ചെയ്ത ‘മഴയെത്തും മുൻപേ’ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലാണ് ആനി അഭിനയിച്ചത്.

Read more: ഞങ്ങളുടെ വിവാഹം നടന്നത് സുരേഷിന്റെ വീട്ടിൽ വച്ചായിരുന്നു: ഷാജി കൈലാസ്

അടുത്തിടെ ഇരുവരുടേയും വിവാഹ വാർഷിക ദിനത്തിലും വളരെ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഷാജി കൈലാസ് പങ്കുവച്ചത്.

”ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വർഷങ്ങൾ… ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്… പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും തുല്യതയോടും കൂടിയുള്ള ഈ യാത്രയിൽ കൂട്ടും കരുത്തുമായി നിൽക്കുന്ന ഏവർക്കും ഒത്തിരിയേറെ നന്ദി…

ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുൽനാമ്പിനെ പോലും വേദനിപ്പിക്കുവാൻ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെയാണ്. സന്തോഷങ്ങളും പരിഭവങ്ങളും പങ്ക് വയ്ക്കുവാൻ അമ്മ അരികില്ലാത്ത ആനിക്ക് ഞാൻ ഒരു അമ്മയാണ്… അവളുടെ എല്ലാമാണ്… വളച്ചൊടിക്കപ്പെട്ട പലതിനും മുന്നിൽ അവൾ തളർന്നേക്കാം… സങ്കടപ്പെട്ടേക്കാം… പക്ഷേ പതറാതെ തളരാതെ അവൾക്ക് കരുത്തായി ഇന്നും എന്നും ഞാൻ കൂടെയുണ്ടാകും…

ലോകം മുഴുവൻ വിഷമിക്കുന്ന ഈ ഒരു വേളയിൽ ഞങ്ങൾക്കും ആഘോഷങ്ങൾ ഇല്ല… വേഗം ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ… എല്ലാവർക്കും നന്മയും ആരോഗ്യവും നേരുന്നൂ….” എന്നായിരുന്നു ഷാജി കൈലാസ് കുറിച്ചത്.

Read More: ‘അമ്മ അരികിലില്ലാത്ത ആനിക്ക് ഞാൻ അമ്മയാണ്, അവളുടെ എല്ലാമാണ്’

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shaji kailas wishes to wife annie on her birthday

Next Story
അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങൾ; മാലിക് ഷൂട്ടിനിടയിലെ വീഡിയോയുമായി വിനയ് ഫോർട്ട്Nimisha Sajayan, Vinay Fort, Malik fun video, pulle ranguma song, നിമിഷ സജയൻ, വിനയ് ഫോർട്ട്, മാലിക്, Mala parvathi
The moderation of comments is automated and not cleared manually by malayalam.indianexpress.com