scorecardresearch
Latest News

അച്ഛന്റെ വഴിയേ മകനും; ജഗൻ ഷാജി കൈലാസ് സംവിധാന രംഗത്തേയ്ക്ക്

സിജു വിൽസനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ജഗൻ

Shaji Kailas, Shaji Kailas son, Shaji Kailas latest
ഷാജി കൈലാസും മകനും

പ്രമുഖ സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ ജഗൻ ഷാജി കൈലാസ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. അച്ഛനെ പോലെ തന്നെ സംവിധായകനായിട്ടായിരിക്കും ജഗൻ എത്തുക. എം പി എം പ്രൊഡക്ഷൻസ് ആൻഡ് സെന്റ് മരിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ് ചിത്രം നിർമിക്കുന്നത്. സിജു വിൽസനാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. അഹാന കൃഷ്ണ പ്രധാന വേഷത്തിലെത്തിയ കരി എന്ന മ്യൂസിക്കൽ ആൽബം ജഗൻ ഒരുക്കിയിട്ടുണ്ട്. രഞ്ജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രഞ്ജി പണിക്കർ എന്നിവരുടെ സഹായിയായി പ്രവർത്തിച്ചു വരുകയായിരുന്നു.

മലയാളത്തിലും ബോളിവുഡിൽ നിന്നും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ട്. ഇൻവസ്റ്റികേറ്റീവ് ക്രൈം ത്രില്ലറിൽ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. എസ് ഐ ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്. സഞ്ജീവ് എസ് തിരക്കഥ ഒരുക്കുന്ന ചിത്രം വനാതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്.

സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. ഛായാഗ്രഹണം ജാക്സൺ ജോൺസൺ, എഡിറ്റിങ്ങ് ക്രിസ്റ്റി സെബ്യാസ്റ്റ്യൻ എന്നിവർ നിർവ്വഹിക്കുന്നു. കലാസംവിധാനം ഡാനി മുസ്സരിസ്. മേക്കപ്പ് അനീഷ് വൈപ്പിൻ. വസ്ത്രാലങ്കാരം വീണാ സ്യമന്തക്.

ജൂൺ രണ്ടിന് ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടക്കും. ജൂൺ 5ന് പാലക്കാട് വച്ച് ചിത്രീകരണം ആരംഭിക്കും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shaji kailas son jagan to direct film siju wilson as lead