വിവാഹശേഷം സിനിമാ അഭിനയത്തിൽ സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ സജീവമാണ് ആനി. വളരെ അപൂർവ്വമായി മാത്രമേ ആനിയുടെയും ഷാജി കൈലാസിന്റെയും കുടുംബചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളൂ. മക്കൾക്കും ഷാജി കൈലാസിനുമൊപ്പമുള്ള ആനിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജഗൻ, ഷാരോൺ, റുഷിൻ എന്നിങ്ങനെ മൂന്നു ആൺമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

Read More: ‘അമ്മ അരികിലില്ലാത്ത ആനിക്ക് ഞാൻ അമ്മയാണ്, അവളുടെ എല്ലാമാണ്’
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലേക്ക് നായികയായി ക്ഷണിച്ചു, അങ്ങനെ 1993 ൽ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു.
തുടർന്ന് കുറച്ചു കാലം പഠനത്തിന്റെ തിരക്കിലായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘രുദ്രാക്ഷം’ എന്ന ആക്ഷൻ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി. തുടർന്ന് ‘അക്ഷരം’ എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി. കമൽ സംവിധാനം ചെയ്ത ‘മഴയെത്തും മുൻപേ’ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലാണ് ആനി അഭിനയിച്ചത്.