രാഹുല്‍, അഞ്ജലി, ടീന: തൊണ്ണൂറുകളിലെ ആ തലമുറ അത്ര പെട്ടന്നൊന്നും മറക്കാനിടയില്ല ഈ പേരുകള്‍. കരണ്‍ ജോഹറിന്റെ ആദ്യ സംവിധാന സംരംഭം കുച്ച് കുച്ച് ഹോതാ ഹേ ഇന്ത്യയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ്. ബിഗ് സ്‌ക്രീനില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഷാരൂഖ് ഖാനും കജോളും റാണി മുഖര്‍ജിയും വര്‍ഷങ്ങള്‍ക്കു ശേഷം ഒരേ ഫ്രെയിമില്‍ വന്നപ്പോള്‍ സൈബര്‍ ലോകത്തിന് കൈയ്യടിക്കാതിരിക്കാനായില്ല.

ബോളിവുഡിന്റെ മാത്രമല്ല മലയാളികളുടേയും വലിയ നൊസ്റ്റാള്‍ജിയയാണ് കുച്ച് കുച്ച് ഹോതാ ഹേ. 1998ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ചുരുങ്ങിയത് രണ്ടു തവണ കാണാത്ത സിനിമാ പ്രേമികള്‍ ഉണ്ടാകുമോ!

കജോള്‍, റാണി മുഖര്‍ജി എന്നിവര്‍ക്കൊപ്പം മാത്രമല്ല കിങ് ഖാന്റെ ചിത്രം. കരീഷ്മ കപൂര്‍, ശ്രീദേവി, ആലിയ ഭട്ട് എന്നിവരും കൂടെക്കൂടി. ചിത്രം തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തുകൊണ്ട് എസ്ആര്‍കെ എഴുതി ‘ചില രാത്രികളില്‍ ആകാശത്തെ നക്ഷത്രങ്ങളെക്കാള്‍ തിളക്കമേറും നിങ്ങള്‍ക്കൊപ്പമുള്ള താരങ്ങള്‍ക്ക്.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ