ബോളിവുഡിലെ കിങ് ഖാന് ലോകം മുഴുവൻ ആരാധകരുണ്ട്. പൊതുചടങ്ങുകളിൽ പങ്കെടുക്കാനെത്തിയാൽ ഷാരൂഖ് ഖാനെ ഒരു നോക്ക് കാണാനായി എത്തുക നൂറുകണക്കിന് ആരാധകരാണ്. മസ്കറ്റിലെത്തിയപ്പോഴും ഷാരൂഖിനെ കാണാനായി ആരാധകർ ഒഴുകിയെത്തി. കല്യാൺ ജുവലറിയുടെ മൂന്നു ഷോറൂമുകളുടെ ഉദ്ഘാടനത്തിനായാണ് ഷാരൂഖ് മസ്കറ്റിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനാൽ അമിതാഭ് ബച്ചന് എത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് പകരക്കാനായി ഷാരൂഖ് എത്തിയത്.

ഷാരൂഖിനെ കണ്ടതും ആരാധകരുടെ നിയന്ത്രണം വിട്ടു. ഷാരൂഖിനൊപ്പംനിന്ന് സെൽഫിയെടുക്കാനും ഒന്നു തൊടാനും ആരാധകർ പരസ്പരം മൽസരിച്ചു. ഷാരൂഖ് ആകട്ടെ ആരാധകരെ ഒട്ടും നിരാശരാക്കാതെ അവർക്കൊപ്പം നിന്ന് സെൽഫിയെടുത്തു. ആരാധകർക്ക് കൈ കൊടുക്കുകയും ചെയ്തു.

ഇതിനിടയിലാണ് കൈ കൊടുത്ത ഒരു ആരാധകൻ ഷാരൂഖിനെ പിടിച്ചു വലിച്ചത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ പിടിച്ചു മാറ്റി. പെട്ടെന്ന് ആരാധകന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം ഷാരൂഖിനെ ഞെട്ടിച്ചു. സംഭവത്തിനുശേഷം ഉടൻ തന്നെ ഷാരൂഖ് അവിടെനിന്നും പോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook