ലേക്ക്മീ ഫാഷൻ വീക്കിൽ ഷാഹിദ് കപൂറും ഭാര്യ മിറ രാജ്പുട്ടും ഒരുമിച്ച് റാംപിൽ എത്തുന്നത് ഇതാദ്യമായാണ്. ഇരുവരും തങ്ങളുടെ വരവ് ഗംഭീരമാക്കിയെന്നുതന്നെ പറയാം. വൈറ്റ് ഷെർവാണിയായിരുന്നു ഷാഹിദിന്റെ വേഷം. മിറയാകട്ടെ പ്രിന്റ് വർക്കുകൾ നിറഞ്ഞ ലെഹങ്കയായിരുന്നു അണിഞ്ഞത്.

റാംപിൽ എത്തിയ മറ്റാരെക്കാളും ഏവരുടെയും ശ്രദ്ധ നേടിയതും ഷാഹിദ്-മിറ ദമ്പതികളായിരുന്നു. മിറയ്ക്കൊപ്പം റാംപിൽ എത്തിയ ഷാഹിദ് ഭാര്യയെ സന്തോഷിപ്പിക്കാനായി സിനിമാസ്റ്റൈലിൽ ഒരു ശ്രമം നടത്തി നോക്കി. പക്ഷേ മിററയുടെ ദുപ്പട്ട അതെല്ലാം പൊളിച്ചു. റാംപിൽ എത്തിയ ഷാഹിദ് ഭാര്യ മിറയെ ഒന്നു കറക്കാൻ നോക്കി. കറക്കലിൽ ദുപ്പട്ട മിറയയുടെ തലയിൽ മൂടി. കണ്ടുനിന്നവർക്കു മാത്രമല്ല ഷാഹിദിനും മിറയ്ക്കും ഇതു കണ്ടിട്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

മിറ എന്തു വേഷം ധരിച്ചാലും എനിക്ക് ഇഷ്ടമാണെന്ന് റാംപിൽ നടന്നതിനുശേഷം ഷാഹിദ് മാധ്യമങ്ങളോട് പറഞ്ഞു. ”പക്ഷേ ഇന്ന് ധരിച്ചിരുന്ന വസ്ത്രത്തിൽ അവൾ കുറച്ചുകൂടി സുന്ദരിയായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടര വർഷമാകുന്നു. പക്ഷേ അവൾ ഇപ്പോഴും വളരെ സുന്ദരിയാണ്. ഇന്ന് ഒന്നുകൂടി ഞങ്ങൾക്ക് വിവാഹം കഴിക്കാൻ തോന്നുന്നു”. റാംപിൽ തനിക്ക് ധൈര്യത്തോടെ ചുവടുവയ്ക്കാൻ കഴിഞ്ഞതിന് മിറ ഭർത്താവ് ഷാഹിദിനോട് നന്ദി പറഞ്ഞു. ”റാംപിൽ നടക്കുന്നതിനു മുൻപ് ഞാൻ ടെൻഷനിലായിരുന്നു. വീഴുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. പക്ഷേ ഷാഹിദ് കൂടെയുണ്ടായിരുന്നത് എനിക്ക് വളരെ ആശ്വാസമായി”.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ