ഷാഹിദ് കപൂര്‍ നായകനാവുന്ന ‘കബീര്‍ സിങ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. തെലുങ്ക് സിനിമയ്ക്ക് വിജയ് ദേവരക്കൊണ്ട എന്ന നായകനടനെ സംഭാവന ചെയ്ത ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. 2017ലെ തെലുങ്കിലെ വമ്പന്‍ഹിറ്റുകളില്‍ ഒന്നായിരുന്നു ഈ ചിത്രം. ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആണ് ‘കബീര്‍ സിങ്’. ചിത്രത്തിനായി ഷാഹിദ് തന്റെ താടിയും മീശയും വടിച്ചു. ഇതിന്റെ ചിത്രം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗങ്ങളില്‍ വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്ന രംഗങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം താടിയും മീശയും കളഞ്ഞത്.

View this post on Instagram

On set. #kabirsingh

A post shared by Shahid Kapoor (@shahidkapoor) on

ഷാഹിദ് കപൂറിനെ ചിത്രത്തിലെ നായകനാവുന്നതിന് വേണ്ടി ആദ്യം സമീപിച്ചിരുന്നുവെങ്കിലും ഷാഹിദ് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. പിന്നീടാണ് ഷാഹിദ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്. തെലുങ്കില്‍ ചിത്രം ഒരുക്കിയ സന്ദീപ് വാങ്ക തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ആദ്യഭാഗങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം താടിയും മീശയും കളഞ്ഞത്.ഒരു മെഡിക്കല്‍ വിദ്യാര്‍ഥി തന്റെ ജൂനിയറുമായി ആദ്യമാത്രയില്‍തന്നെ പ്രണയത്തിലാകുന്നതും അവരുടെ ബന്ധം വികസിക്കുന്നതുമാണ് അര്‍ജുന്‍ റെഡ്ഡിയുടെ കഥാതന്തു. വിജയ് ദേവെരകൊണ്ടയും ശാലിനി പാണ്ടെയും അഭിനയിച്ച തെലുങ്ക് പതിപ്പ് വന്‍ വിജയമായിരുന്നു.

ഹൈദരാബാദിലും ബെംഗളൂരിലുമാണ് തെലുങ്കിലെ ചിത്രീകരണം നടന്നത്. മുംബൈയിലും ഡല്‍ഹിയിലും ആണ് ഹിന്ദിയുടെ ചിത്രീകരണം നടക്കുന്നത്. 2019 ജൂണ്‍ 21നാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook