/indian-express-malayalam/media/media_files/uploads/2023/07/Kareena-Shahid.png)
ബോളിവുഡിലെ പ്രമുഖ താരങ്ങളാണ് ഷാഹിദും കരീനയും( Image: Shahid Kapoor, Kareena Kapoor/ Instagram)
2004 കാലഘട്ടത്തിലാണ് ഷാഹിദ് കപൂർ എന്ന നടൻ സിനിമ മേഖലയിലേക്കെത്തുന്നത്. അതേ കാലയളവിൽ തന്നെയാണ് കാമുകിയുമായുള്ള ചുംബന രംഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ ഷാഹിദിന്റെ പേര് നിറഞ്ഞത്. പല വേദികളിലും ചിത്രങ്ങളുടെ ആധികാരികതയെ സംബന്ധിച്ചുള്ള വാദങ്ങൾ എതിർത്ത് കൊണ്ട് ഷാഹിദ് സംസാരിച്ചിട്ടുണ്ട്. തന്റെ ചെറുപ്രായത്തിൽ ഉണ്ടായ സംഭവത്തെ കുറിച്ചിപ്പോൾ തുറന്ന് പറയുകയാണ് ഷാഹിദ്.
"ആ സമയം എനിക്ക് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. എന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം പോലെയാണ് അത് അനുഭവപ്പെട്ടത്. എന്താണ് ചുറ്റും സംഭവിക്കുന്നതെന്ന് പോലും മനസ്സിലായില്ല. ഇങ്ങനൊയൊരു പ്രശ്നത്തിലൂടെ കടന്നു പോകുമ്പോൾ കാമുകിയുമായി എങ്ങനെ സംസാരിക്കണമെന്ന് പോലും നിങ്ങൾക്ക് അറിയാൻ പറ്റാതെയാകും," മിഡ് ഡേയ്ക്കു നൽകിയ അഭിമുഖത്തിൽ ഷാഹിദ് പറഞ്ഞു.
ആ സമയത്ത് നടി കരീന കപൂറുമായി പ്രണയത്തിലായിരുന്നു ഷാഹിദ്. ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറയുകയും ചെയ്തിരുന്നു. 2007 ൽ ഇരുവരും പ്രണയബന്ധം അവസാനിപ്പിക്കുകയും തുടർന്ന് ഇപ്പോഴുള്ള പങ്കാളികളെ വിവാഹം ചെയ്യുകയുമുണ്ടായി. മിറ രാജ്പുട്ടിനെ ഷാഹിദ് വിവാഹം ചെയ്തപ്പോൾ കരീന തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് നടൻ സെയ്ഫ് അലി ഖാനെയാണ്.
താൻ ചെയ്യുന്ന കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാറുണ്ടെന്ന് പറയുന്നതിനൊപ്പം ഇപ്പോൾ തന്റെ വ്യക്തിപരമായ വിവരങ്ങൾ അറിയാൻ ആരും താത്പര്യപ്പെടുന്നില്ലെന്നും ഷാഹിദ് കൂട്ടിച്ചേർത്തു. സിനിമയിൽ സജീവമായ ഷാഹിദിന്റെ പുതിയ ചിത്രം 'ബ്ലഡി ഡാഡി'യാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us