പ്രതിഷേധങ്ങൾക്കൊടുവിൽ സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. ഷാഹിദ് കപൂർ, ദീപിക പദുക്കോൺ, രൺവീർ സിങ് എന്നിവരുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായിരിക്കും പത്മാവത് സിനിമയിലേതെന്നാണ് പ്രേക്ഷക പ്രതികരണം. ഇന്നലെ ഒരു അവാർഡ്ദാന ചടങ്ങിനെത്തിയ ഷാഹിദ് കപൂറിനോട് ചിത്രത്തെക്കുറിച്ചുളള പ്രതികരണം ആരാഞ്ഞപ്പോൾ ജനങ്ങൾ സിനിമ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നായിരുന്നു പറഞ്ഞത്.

ഭാര്യ മിറയ്ക്ക് ഒപ്പമാണ് ഷാഹിദ് അവാർഡ് നിശയ്ക്കെത്തിയത്. റെഡ്കാർപെറ്റിൽ ക്യാമറകൾക്ക് പോസ് ചെയ്തശേഷമാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനായി ഷാഹിദ് എത്തിയത്. ഷാഹിദിന്റെ കൈപിടിച്ച് മിറയും ഒപ്പം തന്നെ ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഷാഹിദ് മറുപടി നൽകുമ്പോൾ ഒപ്പം ചിരിച്ചുകൊണ്ട് മിറ അടുത്തുതന്നെ നിന്നു. ഇതിനിടയിലാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്.

ഷാഹിദ് സംസാരിക്കുന്നതിനിടയിലാണ് വാണി കപൂർ എത്തിയത്. വാണിയെ കണ്ട ഷാഹിദ് ഓടി അടുത്തേക്ക് ചെന്ന് കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു. മിറയുമായും സ്നേഹം പങ്കിട്ടശേഷമാണ് വാണി പോയത്. പക്ഷേ വാണിയെ ഷാഹിദ് കെട്ടിപ്പിടിച്ചത് മിറയ്ക്ക് ഇഷ്ടമായില്ലെന്ന് കുറച്ചുകഴിഞ്ഞപ്പോഴാണ് വ്യക്തമായത്. ഈ സംഭവത്തിനുശേഷം മിറയുടെ മുഖഭാവം തന്നെ മാറിയിരുന്നു. മാത്രമല്ല ഏതാനും നിമിഷം കഴിഞ്ഞപ്പോൾ സംവിധായകൻ ഇംതിയാസ് അലി ഖാനെ കണ്ട മിറ ഓടി അടുത്തേക്ക് ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഇതുകണ്ട ഷാഹിദിന്റെ മുഖം വല്ലാതാവുകയും ചെയ്തു. ഭർത്താവിന്റെ പ്രവൃത്തിക്ക് പകരം വീട്ടുന്നതുപോലെയായിരുന്നു മിറയുടെ പെരുമാറ്റം.

ഇംതിയാസുമായി സംസാരിച്ചശേഷം മിറ ഭർത്താവ് ഷാഹിദിന്റെ അടുത്ത് എത്തിയെങ്കിലും വളരെ അകലം പാലിച്ചാണ് നിന്നത്. മാത്രമല്ല മിറയുടെ മുഖത്ത് ഒരിക്കൽപ്പോലും ചിരി ഉണ്ടായില്ല. ഒരു സമയത്ത് എന്തിനാണ് മാറിനിൽക്കുന്നതെന്നും അടുത്തേക്ക് നിൽക്കാൻ ഷാഹിദ് ആവശ്യപ്പെട്ടെങ്കിലും മിറ തയ്യാറായില്ല. മാത്രമല്ല ഷാഹിദിന്റെ കൈ തട്ടി മാറ്റുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook