ഏഷ്യയിലെ 50 സെക്‌സിയെസ്റ്റ് താരങ്ങളുടെ പേര് പുറത്ത് വിട്ടു. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടിയ പോപ് ഗായകന്‍ സയന്‍ മാലികിനെ പിന്തളളി ഷാഹിദ് കപൂര്‍ ഒന്നാമതെത്തി.

ഹൃതിക് റോഷന്‍ , വിരാട് കോഹ്ലി, ഫവാദ് ഖാന്‍ എന്നിവരെ പിന്തളളിയാണ് ഷാഹിദിന്റെ നേട്ടം. ബ്രിട്ടീഷ് മാധ്യമമായ ഈസ്റ്റേണ്‍ ഐയാണ് ഏഷ്യയിലെ 50 സെക്‌സിസ്റ്റ് പുരുഷന്മാരുടെ പട്ടി പുറത്തിറക്കിയത്. സല്‍മാന്‍ ഖാന്‍, ഗുര്‍മീത് ചൌധരി, രണ്‍വീര്‍ സിംഗ് എന്നിവരും ആദ്യ പത്തില്‍ ഇടംനേടി.

സെക്‌സിയെസ്റ്റ് ഏഷ്യന്‍ വിമണ്‍ എന്ന പട്ടികയില്‍ ഒന്നാം സ്ഥാനം പ്രിയങ്കയ്ക്കും രണ്ടാം സ്ഥാനം ടെലിവിഷന്‍ അഭിനേതാവ് നിയ ശര്‍മ്മയ്ക്കുമായിരുന്നു. ദീപിക പദുക്കോണിന് ഇത്തവണ മൂന്നാമത് എത്താനേ സാധിച്ചുള്ളൂ. അഞ്ചാമത്തെ തവണയാണ് പ്രിയങ്ക ചോപ്ര ഈ നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ പ്രിയങ്കയില്‍ നിന്നും ആ സ്ഥാനം ദീപിക തട്ടിയെടുത്തപ്പോള്‍ ഇത്തവണ പ്രിയങ്ക വീണ്ടും തിരിച്ചെത്തി.

എന്നാല്‍ ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും തന്റെ മാതാപിതാക്കള്‍ക്കും പിന്നെ തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു. 2017 യഥാര്‍ത്ഥത്തില്‍ പ്രിയങ്കയുടെ വര്‍ഷം തന്നെയായിരുന്നു. ഹോളിവുഡിലും ഈ വര്‍ഷം താരം തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ