കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് ആരാധകരെ ആശങ്കയിലാഴ്ത്തിയതായിരുന്നു ഷാഹിദ് കപൂറിന് കാന്‍സർ ആണെന്ന വാർത്ത. ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് തനിക്ക് കാന്‍സറില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഷാഹിദ്. ട്വിറ്ററിലൂടെയായിരുന്നു ഷാഹിദ് തനിക്ക് കാന്‍സറില്ലെന്ന വിവരം അറിയിച്ചത്.

താന്‍ പൂർണ ആരോഗ്യവാനാണെന്നും അവിടേയും ഇവിടേയുമായി കേള്‍ക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും ഷാഹിദ് തന്റെ ട്വീറ്റില്‍ പറയുന്നു. നേരത്തെ തന്റേയും ഭാര്യ മിറയുടേയും ചിത്രം ഷാഹിദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഉദരത്തില്‍ കാന്‍സറാണെന്ന തരത്തിലുള്ള വാർത്തകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ഇതോടെയാണ് താരം തന്നെ വ്യക്തതയുമായി എത്തിയത്.

ഷാഹിദ് പൂർണ്ണ ആരോഗ്യവാനാണെന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കബീറിന്റെ സഹ നിർമ്മാതാവായ അശ്വിന്‍ വാർദെയും അറിയിച്ചു. അവധി ആഘോഷിക്കാന്‍ പോകുന്നതിന് മുമ്പായി ഷാഹിദ് 13 മണിക്കൂറോളം ഷൂട്ടിന്റെ ഭാഗമായെന്നും ഡിസംബർ 10 ഓടെ തന്നെ ഷൂട്ടിങ്ങിലേക്ക് മടങ്ങിയെത്തുമെന്നും അശ്വിന്‍ പറഞ്ഞു.

‘ബട്ടി ഗുള്‍ മീറ്റർ ചാലൂ’ ആണ് ഷാഹിദിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ശ്രദ്ധ കപൂർ നായികയായ ചിത്രം പരാജയമായിരുന്നു. തെലുങ്ക് സൂപ്പർ ഹിറ്റായ ‘അർജുന്‍ റെഡ്ഡി’യുടെ റീമേക്കായ കബീർ സിങ്ങാണ് ഷാഹിദിന്റെ പുതിയ ചിത്രം. കൈറാ അദ്വാനിയാണ് ചിത്രത്തിലെ നായിക. അടുത്ത വർഷം ചിത്രം തിയേറ്ററിലെത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ