നടി ആലിയ ഭട്ട് ഇൻസ്റ്റഗ്രാമിലും വളരെ ജനപ്രിയയാണ്. ആലിയയുടെ രസകരമായ പോസ്റ്റുകൾ ആളുകൾക്ക് വളരെ ഇഷ്ടമാണ്. ഇത്തവണ ആലിയയുടെ സഹോദരി ഷഹീൻ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സൈബർ ലോകത്തിന്റെ മനം കവരുന്നത്. ഒരു ഗ്ലാസിനപ്പുറവും ഇപ്പുറവുമായി രണ്ടുപേരും മുഖത്തോട് മുഖം നോക്കി, മൂക്ക് മുട്ടിച്ച് നിൽക്കുന്ന ഒരു ചിത്രമാണ് ഷഹീൻ പങ്കുവച്ചിരിക്കുന്നത്. “ഹായ് സ്വീറ്റീ” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

 

View this post on Instagram

 

“Hi Sweetie”

A post shared by Shaheen Bhatt (@shaheenb) on

ഷഹീനും ആലിയയും സഹോദരിമാർ മാത്രമല്ല, അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഷഹീൻ ഭട്ട് എഴുത്തുകാരി കൂടിയാണ്. കഴിഞ്ഞ ഡിസംബറിൽ ഇരുവരും മുംബൈയിൽ നടന്ന പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. പരിപാടിയിൽ തന്റെ സഹോദരി വിഷാദ രോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് പറഞ്ഞപ്പോൾ ആലിയയ്ക്ക് സങ്കടം സഹിക്കാനായില്ല. പൊട്ടിക്കരഞ്ഞ ആലിയയെ ഷഹീനും ഷോയുടെ ക്യൂറേറ്ററായ മാധ്യമപ്രവർത്തക ബർക്ക ദത്തും ചേർന്ന് ആശ്വസിപ്പിച്ചു. തന്റെ സഹോദരിയെക്കുറിച്ച് പറയാൻ തുടങ്ങിയാൽ ഏതു നിമിഷവും താൻ കരഞ്ഞേക്കുമെന്ന് അറിയാമായിരുന്നെന്ന് ആലിയ പിന്നീട് പറയുകയുണ്ടായി.

Read More: എനിക്ക് കുറ്റബോധമുണ്ട്; സഹോദരിയെക്കുറിച്ച് പറയവേ പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്

ഷഹീനൊപ്പം 26 വർഷമായി താമസിച്ചിട്ടും അവൾക്ക് വിഷാദരോഗം ഉണ്ടായിരുന്നുവെന്നത് അവൾ എഴുതിയ പുസ്തകത്തിലൂടെയാണ് തനിക്ക് മനസിലായതെന്ന് ആലിയ പറഞ്ഞു. ഒരു സഹോദരിയെന്ന നിലയിൽ എനിക്ക് വളരെയധികം വേദന തോന്നിയെന്നും താൻ അവളെ മനസിലാക്കാൻ ശ്രമിച്ചില്ലെന്നും ആലിയ വേദനയോടെ പറഞ്ഞു.

”എന്റെ കുടുംബത്തിൽ അവളാണ് ഏറ്റവും കഴിവുളള വ്യക്തിയെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ അവൾ ഒരിക്കലും സ്വയം അത് വിശ്വസിച്ചിരുന്നില്ലെന്നത് എല്ലായ്പ്പോഴും എന്റെ ഹൃദയത്തെ തകർത്തു. ഞാൻ ഏറെ സെൻസിറ്റീവായ വ്യക്തിയാണ്. പക്ഷേ അവളെ എനിക്ക് കഴിയുന്നിടത്തോളം മനസിലാക്കാൻ കഴിയാതെ പോയതിൽ എനിക്ക് കുറ്റബോധം തോന്നി” ഇതു പറയുമ്പോൾ ആലിയ വീണ്ടും കരഞ്ഞു.

Read More: ഇന്നത്തെ സിനിമാ വിശേഷങ്ങള്‍

തന്റെ ആത്മകഥയായ ഐ ഹാവ് നെവർ ബീനിലാണ് ഷഹീൻ വിഷാദനാളുകളെക്കുറിച്ച് തുറന്നെഴുതിയത്. കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്ന താൻ ആത്മഹത്യ ചെയ്യാൻപോലും ശ്രമിച്ചതായി അവർ പുസ്തകത്തിൽ വെളിപ്പെടുത്തി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook