ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ ഒരു ഇന്റീരിയർ ഡിസൈനറാണെന്ന് അറിയാത്തർ കുറവായിരിക്കും. കലാമേഖലയോട് താത്പര്യമുണ്ടായിരുന്നെങ്കിലും താൻ ഒരിക്കലുമൊരു ഡിസൈനറാകുമെന്ന് വിചാരിച്ചില്ലെന്ന് ഗൗരി പറയുന്നു. “ഷാരൂഖിനും തനിക്കും ഒരു ഡിസൈനറെ സമീപിക്കാൻ സാമ്പത്തിക ശേഷിയില്ലായിരുന്നു. ഞങ്ങളുടെ സമ്പാദ്യം മുഴുവനായും വീടിനു വേണ്ടി മാത്രം ഇൻവസ്റ്റ് ചെയ്തു എന്നതാണ് അതിനു കാരണം. “
കഴിഞ്ഞ ദിവസമാണ് ഗൗരി ഖാൻ തന്റെ ആദ്യ പുസ്തകത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. “മൈ ലൈഫ് ഇൻ ഡിസൈൻ” എന്നാണ് പുസ്കത്തിന്റെ പേര്. ഷാരൂഖിനും മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർക്കൊപ്പമുള്ള ചിത്രവും ഇതിനൊപ്പം പങ്കുവച്ചിരുന്നു.
പുസ്തകത്തിന്റെ അവതാരിക രചിച്ചത് ഷാരൂഖ് ഖാനാണ്. “ഈ പുസ്തകത്തിൽ എന്തെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കാണാൻ എനിക്ക് ആകാംക്ഷയാണ്. എനിക്കു ചെയ്തു തന്നതിലും ഭംഗിയായി ഏതെങ്കിലുമൊരു ഡിസൈൻ ഞാൻ പുസ്തകത്തിൽ കണ്ടാൽ, അത് വേണമെന്ന് ആവശ്യപ്പെടും. ഒരു ഡിസ്കൗണ്ടട് മേക്കോവർ ഞാൻ ആഗ്രഹിക്കുന്നു”താരം കുറച്ചതിങ്ങനെ.
കടലിനോട് ചേർന്നുള്ള മന്നത്ത് ബംഗ്ലാവിലാണ് താരകുടുംബം താമസിക്കുന്നത്. ആരാധകരും വിനോദ സഞ്ചാരികളും വീടിനു മുൻപിൽ നിന്നുള്ള ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. തന്റെ പുസ്തകത്തിൽ വീടിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തുമെന്ന് വോഗിനു നൽകിയ അഭിമുഖത്തിൽ ഗൗരി പറഞ്ഞിരുന്നു. ഷാരൂഖ് ഖാൻ ആരാധകർ എന്നും കാണാൻ ആഗ്രഹിക്കുന്ന കാര്യമാണ് മന്നത്തിനു പിന്നിലെ കാഴ്ചകളെന്നും ഗൗരി കൂട്ടിച്ചേർത്തു.
ഷൂട്ടില്ലാത്ത സമയങ്ങളിൽ ഷാരൂഖ് ഖാൻ അധിക നേരവും ചെലവഴിക്കുന്നത് വീട്ടിലെ ലൈബ്രറിയിലാണ്. പുരാതന ശൈലിയിലാണ് ലൈബ്രറി ഡിസൈൻ ചെയ്തിരിക്കുന്നത്. മക്കൾക്കു വേണ്ടിയും പ്രത്യേകമായ സജ്ജീകരണങ്ങളോട് കൂടി മുറികൾ ഗൗരി ഒരുക്കിയിട്ടുണ്ട്. റൺബീർ കപൂർ, സിദ്ധാർത്ഥ് മൽഹോത്ര, കരൺ ജോഹർ എന്നിവരുടെ വസതിയുടെ ഗൗരി ഖാൻ ഒരുക്കിയിട്ടുണ്ട്.