ഷാരൂഖ് ഖാനും അനുഷ്ക ശർമയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജബ് ഹാരി മെറ്റ് സേജൾ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് നാലിനാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഇപ്പോൾ ടീം. ഇതിന്റെ ഭാഗമായി മിനി ട്രെയിലറുകളും പാട്ടിന്റെ ടീസറുകളും മേക്കിങ് വിഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ഷാരൂഖ് ഖാനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് സംവിധായകൻ ഇംതിയാസ് അലി. അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു വിഡിയോ ഷെയർ ചെയ്തിരിക്കുകയാണ്. ഷാരൂഖ് ഖാൻ സ്പൈഡർ മാനായി മാറിയ വിഡിയോയാണ് അദ്ദേഹം ഷെയർ ചെയ്തത്. മെട്രോയിൽ സഞ്ചരിക്കുന്ന ഷാരൂഖ് സ്പൈഡർ മാൻ ആകാൻ ശ്രമിക്കുന്നതാണ് വിഡിയോ. ‘ജബ് ഹാരി മെറ്റ് സ്പൈഡർ മാൻ’ എന്നാണ് സംവിധായകൻ ഇംതിയാസ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Look who I found in the bus!

A post shared by Imtiaz Ali (@imtiazaliofficial) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ