ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ് സ്‌പൈഡർമാന്റെ തിരിച്ചുവരവിനായി. പ്രതീക്ഷയുടെ ആക്കം കൂട്ടി കൊണ്ട് സ്‌പൈഡർമാൻ സിരീസിലെ പുതിയ ചിത്രം സ്‌പൈഡർമാൻ ഹോം കമിംങ്ങിന്റെ ട്രെയിലറും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

ഏവരും സ്‌പൈഡർമാനെ പറ്റി പറയുമ്പോൾ തന്റെ വീട്ടിലെ കുട്ടി സ്‌പൈഡർമാനെ ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാൻ. മകനായ കുഞ്ഞ് അബ്റാം സ്‌പൈഡർമാനായി ഇരിക്കുന്ന ഒരു ചിത്രമാണ് ഷാരൂഖ് ഖാൻ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്. വീട്ടിൽ എല്ലായിടത്തും ഈ സ്‌പൈഡർ കൂട്ടമെത്തുന്നുവെന്ന് പറഞ്ഞാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഒന്നല്ല, മൂന്ന് സ്‌പൈഡർമാൻമാരെ നമുക്ക് ചിത്രത്തിൽ കാണാനാവും. രണ്ട് സ്‌പൈഡർമാൻ ടോയ്‌സിനൊപ്പമിരിക്കുന്ന കുഞ്ഞു അബ്‌‌റാമാണ് ചിത്രത്തിലുളളത്. ഒന്നു സൂക്ഷിച്ചു നോക്കിയാലേ ഈ കുട്ടി സ്‌പൈഡർമാനെ തിരിച്ചറിയാൻ സാധിക്കൂ.

ഇതാദ്യമായല്ല അബ്റാം സ്‌പൈഡർമാൻ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. സ്‌പൈഡർമാന്റെ മുഖം മൂടി ധരിച്ചുളള ഒരു വിഡിയോ ഷാരൂഖ് ഇതിന് മുൻപ് നവമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചുവന്ന സ്‌പൈഡർമാൻ മുഖം മുടി വെച്ച ഷാരൂഖും കറുത്ത മുഖം മൂടി വെച്ച അബ്‌റാമുമാണ് വിഡിയോയിലുണ്ടായിരുന്നത്. ഷാരൂഖ് പറയുന്ന ഡയലോഗുകൾ എല്ലാം അതേപടി അനുകരിക്കുന്ന കുഞ്ഞു അബ്‌റാമിനെയാണ് ആ വിഡിയോയിൽ കണ്ടത്.

"We cannot accomplish all that we need to do without working together" #srkinstagyaan

A post shared by Shah Rukh Khan (@iamsrk) on

സിനിമാ പ്രേക്ഷകരുടെയെല്ലാം ഇഷ്‌ട താരമാണ് കുഞ്ഞ് അബ്റാം. ഇടയ്‌ക്ക് ഷാരൂഖ് നാലു വയസുകാരനായ തന്റെ പോന്നോമനയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കാറുമുണ്ട്. അബ്‌റാമുമായി പൊതു വേദികളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ഷാരൂഖിന്റെ വീടായ മന്നത്തിൽ നടന്ന റയീസിന്റെ പ്രചരണത്തിലും അബ്റാം പങ്കെടുത്തിരുന്നു.

കഴിഞ്ഞ മാസം ബാദ്രയിലെ കാർട്ടർ റോഡിലൂടെ ഷാരൂഖിന്റെയും അബ്‌റാമിന്റെയും കാർ യാത്ര സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പകൽ ഒരു തുറന്ന കാറിലൂടെയായിരുന്നു ഇരുവരുടെയും കാർ യാത്ര. കണ്ട ആരാധകർ ചുറ്റും കൂടുകയും ആ യാത്ര മൊബൈലിൽ പകർത്തുകയും ചെയ്‌തിരുന്നു.

അതേസമയം സ്‌പൈഡർമാൻ സിരീസിലെ പുതിയ ചിത്രം സ്‌പൈഡർമാൻ ഹോം കമിംങ്ങ് ജൂലൈ ഏഴിന് തിയേറ്ററിലെത്തും. ജോൺ വാട്ട്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോം ഹോളണ്ടാണ് സ്‌പൈഡർമാനായെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook