ബോളിവുഡിന്റെ കിങ് ഖാൻ, ഷാരൂഖ് ഖാന് ഇന്ന് 54-ാം പിറന്നാൾ. പതിവു പോലെ പ്രിയതാരത്തിന് ആശംസകൾ നേരാനും അദ്ദേഹത്തെ ഒരു നോക്ക് കാണാനും ആയിരക്കണക്കിന് ആരാധകരാണ് മുംബൈയിലെ വസതിയായ മന്നത്തിന് മുന്നിൽ തടിച്ചുകൂടിയത്.

അർധരാത്രി 12 മണി തികയുന്നതിന് മുമ്പ് തന്നെ ആരാധകർ മന്നത്തിനു മുന്നിലേക്ക് എത്തി തുടങ്ങി. ഒട്ടും വൈകാതെ വീടിന്റെ ബാൽക്കണിയിൽ കിങ് ഖാൻ എത്തി. ആരാധകർ പിറന്നാൾ ആശംസകൾ നേർന്നു. തിരിച്ച് ഷാരൂഖിന്റെ വക ഫ്ലൈയിങ് കിസ്സും.

മന്നത്തിന് അകത്തായിരുന്നു ഷാരൂഖ് എങ്കിലും കനത്ത സുരക്ഷയായിരുന്നു അദ്ദേഹത്തിന് ഏർപ്പെടുത്തിയിരുന്നത്. പിറന്നാൾ ദിനത്തിൽ ഷാരൂഖ് ആരാധകർക്ക് നൽകിയ സമ്മാനം തന്നെയായിരിക്കും മന്നത്തിന് മുന്നിലെ ആ നിമിഷങ്ങൾ.

Read More: ഇതെന്ത് പൊട്ടക്കഥയെന്ന് ഷാരൂഖ് വിധിയെഴുതിയ ആ ‘സൂപ്പർഹിറ്റ്’ ചിത്രത്തിന് ഇന്ന് 21 വയസ്സ്

അതേസമയം, ‘ബിഗില്‍’ എന്ന ബ്ലോക്ബസ്റ്ററിന് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ ഷാരുഖ് ഖാനാണ് നായകനാകുന്നത്. ചിത്രത്തിന് ‘സങ്കി’ എന്ന് പേരിട്ടതായി സൂചനകള്‍ ലഭിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള​ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook