scorecardresearch

അഭിനയം അല്ല, കൃഷി ആണ് മുഖ്യം; 12.91 കോടിയുടെ കൃഷി ഭൂമി വാങ്ങി ഷാരൂഖിന്റെ മകൾ

ആദ്യ ചിത്രത്തിൽ നിന്ന് തനിക്ക് ലഭിച്ച വരുമാനം സുഹാന കൃത്യതയോടെ നിക്ഷേപിച്ചെന്ന് ആരാധകർ

ആദ്യ ചിത്രത്തിൽ നിന്ന് തനിക്ക് ലഭിച്ച വരുമാനം സുഹാന കൃത്യതയോടെ നിക്ഷേപിച്ചെന്ന് ആരാധകർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Suhana Khan| Suhana latest| Suhana recent

ആദ്യ ചിത്രത്തിനായി തയാറെടുക്കുകയാണ് ഷാരൂഖിന്റെ മകൾ സുഹാന, Photo: Suhana Khan/ Instagram

ആദ്യ ചിത്രമായ 'ആർച്ചീസ്' നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നതിനു മുൻപു തന്നെ തന്റെ വരുമാനം പല കാര്യങ്ങളിലായി നിക്ഷേപിക്കുകയാണ് കിങ്ങ് ഖാന്റെ മകൾ സുഹാന ഖാൻ. മഹാരാഷ്ട്രയിലെ അലിബാഗിൽ ഒരു പ്രൊപ്പർട്ടി സ്വന്തമാക്കിയിരിക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരി പെൺകുട്ടി. അലിബാഗിലെ താൽ ഗ്രാമത്തിൽ 12.91 കോടി വില വരുന്ന കൃഷിയിടമാണ് സുഹാന വാങ്ങിയത്. അഗ്രികൾച്ചറിസ്റ്റ് എന്നാണ് ആധാരത്തിൽ സുഹാനയെ വിശേഷിപ്പിച്ചിരിക്കുന്നത്.

Advertisment

2,218 ചതുരശ്ര അടിയുള്ള കെട്ടിടങ്ങൾ നിറഞ്ഞ ഒന്നര ഏക്കർ ഭൂമിയാണ് സുഹാന സ്വന്തമാക്കിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സഹോദരങ്ങളായ അഞ്ജലി, രേഖ, പ്രിയ നോട്ട് എന്നിവരുടെ പക്കൽ നിന്നാണ് സുഹാന പ്രൊപ്പർട്ടി വാങ്ങിയത്. മാതാപിതാക്കളിൽ നിന്ന് കൈമാറി ലഭിച്ച ഭൂമിയ്ക്ക് 77.46 ലക്ഷം രൂപയാണ് സ്റ്റാമ്പ് ട്യൂട്ടിയായി നൽകിയത്. ദേജാവൂ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് വസ്തു രജിസ്റ്റർ ചെയ്തത്. ഗൗരി ഖാന്റെ അമ്മ സവിത ചിമ്പർ, സഹോദരി നമിത ചിമ്പർ എന്നിവരാണ് ഈ കമ്പനിയുടെ ഡയറക്ടേഴ്സ്.

അലിബാഗിൽ കടലിനോട് ആമുഖമായി നിൽക്കുന്ന അനവധി പ്രൊപ്പർട്ടികൾ ഷാരൂഖിനുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവർക്കു വേണ്ടി ഷാരൂഖ് അവിടെ പാർട്ടിയും നടത്താറുണ്ട്. തന്റെ 52-ാം പിറന്നാൾ ഷാരൂഖ് ഗംഭീരമാക്കിയത് ബംഗ്ലാവിൽ വച്ചായിരുന്നു. സ്വിമ്മിങ്ങ് പൂൾ, ഹെലി പാഡ് എന്നീ സൗകര്യങ്ങളും അവിടെയുണ്ട്. സുഹാന ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്ന പ്രൊപ്പർട്ടിയിൽ നിന്നും അലിബാഗ് ടൗണിലേക്ക് 12 മിനുട്ട് ഡ്രൈവ് മാത്രമാണുള്ളത്.

Advertisment

2022ലാണ് ന്യൂയോറിക്കിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് സുഹാന അഭിനയത്തിൽ ബിരുദം നേടിയത്. സോയ അക്തറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ദി ആർച്ചീസ്' എന്ന ചിത്രത്തിൽ സുഹാന വേഷമിട്ടിരുന്നു. ഉടൻ തന്നെ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.

Suhana Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: