ആരാധകർക്ക് ഈദ് ആശംസകളുമായി ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ. തന്റെ ഏറ്റവും പുതിയ ചിത്രം ഉൾപ്പടെ പങ്കുവെച്ചുകൊണ്ടാണ് ഷാറൂഖ് ഖാന്റെ പെരുന്നാൾ ആശംസകൾ. പരീക്ഷണങ്ങളുടെ ഈ സമയത്ത് അതിനെ നേരിടാനുള്ള ശ്കതി എല്ലാവർക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു താരം ആരാധകർക്ക് ആശംസകൾ നൽകിയത്. ട്വിറ്ററിലൂടെ ആയിരുന്നു ഷാറൂഖ് ആരാധകർക്ക് ആശംസ നൽകിയത്.
“ലോകമെമ്പാടുമുള്ള എല്ലാവർക്കും ഈദ് മുബാറക്, അല്ലാഹു നമ്മളിൽ ഓരോരുത്തർക്കും ആരോഗ്യം നൽകട്ടെ, ശക്തി നൽകട്ടെ, ഇന്ത്യയിൽ നമ്മുടെ സഹായം ആവശ്യമുള്ള എല്ലാവർക്കും സഹായം നൽകാനുള്ള അനുകമ്പയുണ്ടാകട്ടെ, എപ്പോഴത്തെയും പോലെ നമ്മൾ ഒരുമിച്ച് എല്ലാം ജയിക്കും. ലവ് യു” ഷാറൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു.
ആശംസയോടൊപ്പം ഷാറൂഖ് തന്റെ പുതിയ ഒരു ഗ്രേ സ്കെയിൽ ചിത്രവും ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
Read Also: തകർത്തു കളഞ്ഞു സർ; ജോജുവിന് അഭിനന്ദനവുമായി ബോളിവുഡ് താരം
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ എന്ന ചിത്രത്തിലാണ് കിംഗ് ഖാൻ ഇപ്പോൾ അഭിനയിക്കുന്നത്. ദീപിക പദുകോണും, ജോൺ അബ്രഹാമും ഉൾപ്പടെ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം സിദ്ധാർത്ഥ് ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം അടുത്ത വർഷമാകും തിയറ്ററുകളിൽ എത്തുക.
കിംഗ് ഖാന് പുറമെ ബോളിവുഡിൽ നിന്ന് നിരവധി താരങ്ങൾ ആരാധകർക്ക് ഈദ് ആശംസകളുമായി എത്തിയിരുന്നു. കേരളത്തിൽ ഈദ് ഇന്നലെ ആയിരുന്നെങ്കിലും നോർത്ത് ഇന്ത്യ ഉൾപ്പടെയുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇന്നായിരുന്നു ഈദുൽ ഫിത്തർ. മലയാളത്തിൽ ഇന്നലെ നിരവധി താരങ്ങൾ ഈദ് ആശംസകളുമായി എത്തിയിരുന്നു.