scorecardresearch
Latest News

എനിക്ക് വിശക്കുന്നു, ഭക്ഷണം തരൂ; ഷാരൂഖിന്റെ ഹൃദയം തൊട്ട വാക്കുകൾ

ഷാരൂഖ് ഭായ് എന്നു വിളിച്ച അയാൾ എനിക്ക് വിശക്കുന്നു, ഭക്ഷണം തരണമെന്നാവശ്യപ്പെട്ടു.

എനിക്ക് വിശക്കുന്നു, ഭക്ഷണം തരൂ; ഷാരൂഖിന്റെ ഹൃദയം തൊട്ട വാക്കുകൾ

നടൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണ് ബോളിവുഡിന്റെ കിങ് ഖാൻ. പല തവണ ഷാരൂഖ് ഇത് തെളിയിച്ചിട്ടുമുണ്ട്. അടുത്തിടെയുണ്ടായ ഒരു സംഭവമാണ് ഇതിലേറ്റവും അവസാനത്തേത്.

സംവിധായകൻ അനന്ദ് എൽ.റായിയുമായി പുതിയ സിനിമയുടെ ചർച്ചയ്ക്ക് റസ്റ്ററന്റിൽ എത്തിയതായിരുന്നു ഷാരൂഖ്. ചർച്ചകൾ കഴിഞ്ഞ് പുറത്തിറങ്ങിയ ഷാരൂഖ് കാറിനു സമീപമെത്തിയപ്പോൾ അടുത്തേക്ക് സുരക്ഷാ ജീവനക്കാരെ തളളി മാറ്റിക്കൊണ്ട് ഒരാൾ ഓടിവന്നു. ഷാരൂഖ് ഭായ് എന്നു വിളിച്ച അയാൾ എനിക്ക് വിശക്കുന്നു, ഭക്ഷണം തരണമെന്നാവശ്യപ്പെട്ടു. ഇതു കേട്ട ഷാരൂഖ് ഉടൻ തന്റെ ജീവനക്കാരോട് അയാൾക്ക് ഭക്ഷണം വാങ്ങി കൊടുക്കാൻ പറഞ്ഞു. മാത്രമല്ല അയാളുടെ തലയിൽ സ്നേഹത്തോടെ തലോടുകയും ചെയ്തു.

ഷാരൂഖിന്റെ ഈ പ്രവൃത്തി ആരാധകരുടെ മനം ഒരിക്കൽക്കൂടി കവർന്നിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shah rukh khan wins hearts once again arranges food for hungry beggar