Latest News

മകനെ കാണാൻ ഷാരൂഖ് ഖാൻ ജയിലിലെത്തി

സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ആര്യൻ ഖാൻ

shah rukh khan, shahrukh khan, aryan khan, srk, shah rukh visits aryan khan, ഷാരൂഖ് ഖാൻ, ആര്യൻ ഖാൻ, srk son, aryan khan bail, aryan khan bail plea, aryan khan case, aryan khan drugs, shahrukh khan visits aryan, srk arthur road
Express photo: Ganesh Shirsekar

മുംബൈ: ലഹരി മരുന്നു കേസിൽ അറസ്റ്റിലായ മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ജയിലിലെത്തി. ഇന്ന് രാവിലെയാണ് മകനെ കാണാനായി ഷാരൂഖ് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയത്. സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുപത്തി മൂന്നുകാരനായ ആര്യന്‍ ഖാന്‍.

മുംബൈ ക്രൂയിസ് കപ്പൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ സമർപ്പിച്ച ജാമ്യാപേക്ഷ സ്‌പെഷൽ എൻഡിപിഎസ് കോടതി ബുധനാഴ്ച തള്ളിയിരുന്നു.

ഈ മാസം ആദ്യത്തിൽ ആര്യൻ പൊലീസ് കസ്റ്റഡിയിൽ ആയതിനു ശേഷം ഇതാദ്യമായാണ് ഷാരൂഖ് ഒരു പൊതുവിടത്തിൽ പ്രത്യക്ഷപ്പെടുന്നത്. മകന്റെ അറസ്റ്റിനെ തുടർന്ന് ഷാരൂഖ് തന്റെ സിനിമാചിത്രീകരണവും മറ്റു പരിപാടികളുമെല്ലാം മാറ്റിവച്ചിരുന്നു.

മുംബൈ തീരത്തുണ്ടായിരുന്ന ആഡംബരക്കപ്പലില്‍നിന്ന് ഒക്ടോബർ രണ്ടാം തീയതിയാണ് ആര്യന്‍ ഖാനെയും സുഹൃത്ത് അബ്ബാസ് മര്‍ച്ചന്റിനെയും മോഡല്‍ മുന്‍മും ധമേച്ചയെയും ഉള്‍പ്പെടെയുള്ളവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തത്.

Read more: ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി

ആര്യൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് ഷാരൂഖിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി സൽമാൻ ഖാൻ, സഹോദരി അൽവിറ അഗ്നിഹോത്രി, പ്രീതി സിന്റ തുടങ്ങി നിരവധി താരങ്ങൾ ബാന്ദ്രയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിൽ എത്തിയിരുന്നു. എന്നാൽ, ഷാരൂഖ് അതിനു ശേഷം സോഷ്യൽ മീഡിയയിൽ സജീവമാകുകയോ പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുകയോ ചെയ്തിരുന്നില്ല.

ട്വിങ്കിൾ ഖന്ന, സ്വര ഭാസ്കർ, ഋത്വിക് റോഷൻ, ഫറാ ഖാൻ, സോയ് അക്തർ എന്നിവർ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ഷാരൂഖിനും കുടുംബത്തിനും പിൻതുണ പ്രഖ്യാപിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shah rukh khan visits aryan khan at arthur road jail photos

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com