scorecardresearch

ഒടുക്കം വിക്രം റാത്തോഡിന് ആലിയ ഭട്ടിനെ കിട്ടി, ഒപ്പം രൺബീർ ഫ്രീ!

ജവാനിൽ ആലിയ ഭട്ടും രൺബീർ കപൂറുമോ? ഇതെന്തു കഥ? സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വീഡിയോ

ജവാനിൽ ആലിയ ഭട്ടും രൺബീർ കപൂറുമോ? ഇതെന്തു കഥ? സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വീഡിയോ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shahrukh Khan | Ranbir Kapoor | Alia Bhatt| SRK Alia Ranbir Ad

ജവാൻ റഫറൻസുമായെത്തിയ പരസ്യചിത്രം വൈറലാവുകയാണ്

ഒന്നിച്ച് സ്ക്രീനിലെത്തി ഷാരൂഖ് ഖാനും ആലിയ ഭട്ടും രൺബീർ കപൂറും. സിനിമയ്ക്കു വേണ്ടിയല്ല, പ്രമുഖ സ്റ്റീൽ കമ്പനിയുടെ പരസ്യചിത്രത്തിനു വേണ്ടിയാണ് മൂവരും ഒന്നിച്ചിരിക്കുന്നത്. 'സ്റ്റുഡന്റ് ഓഫ് ദി ഇയർ' എന്ന ചിത്രത്തിലെ ഷനായ ആയിട്ടാണ് ആലിയ എത്തുന്നത്. അതേസമയം, ബർഫി ആയിട്ടാണ് രൺബീർ സ്ക്രീനിലെത്തുന്നത്. ജവാനിലെ കഥാപാത്രമായി ഷാരൂഖും സ്ക്രീനിൽ നിറയുന്നു.

Advertisment

ജവാനിൽ മെട്രോ ഹൈജാക് ചെയ്യുന്ന ഷാരൂഖ് കഥാപാത്രത്തോട് എന്താണ് ഡിമാന്റ് എന്നു ചോദിക്കുമ്പോൾ ആലിയ ഭട്ടിനെ വേണമെന്ന് ആവശ്യപ്പെടുന്ന ഒരു സീനുണ്ട്. ഷാരൂഖ് കഥാപാത്രത്തിന്റെ ആ ആവശ്യം സാക്ഷാത്കരിക്കുകയാണ് പുതിയ പരസ്യ ചിത്രം.

പരസ്യത്തിൽ, ആലിയയേയും രൺബീറിനെയും ബന്ദികളാക്കുകയാണ് ഷാരൂഖ്. നിങ്ങൾ ആരാണെന്ന് ആലിയ തിരക്കുമ്പോൾ ജവാനിലെ പ്രശസ്ത വരിയാണ് ഷാരൂഖ് മറുപടി പറയുന്നത്. അതിനൊപ്പം രൺവീറും ആലിയയും യഥാർത്ഥ ജീവിതത്തിൽ പണിതോണ്ടിരിക്കുന്ന വീടിനെ കുറിച്ചും ഷാരൂഖ് തിരക്കുന്നു. പിങ്ക് നിറത്തിൽ സ്നേഹം കൊണ്ട് നിർമ്മിച്ചതാണ് തങ്ങളുടെ വീടെന്നായിരുന്നു ആലിയയുടെ മറുപടി. എന്നാൽ നല്ല സ്റ്റീൽ ഉപയോഗിയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഷാരൂഖ് പറയുന്നത്. രംഗത സ്റ്റീലാണ് തങ്ങൾ ഉപയോഗിച്ചിരിയ്ക്കുതെന്ന മറുപടിയിൽ ഷാരൂഖ് ഇംപ്രസ്ഡ് ആവുന്നു.

രൺവീറിന്റെ മറ്റു ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പേരിൽ ആലിയയും ഷാരൂഖും പേരുചൊല്ലി വിളിക്കുന്നുണ്ടെങ്കിലും ബർഫിയിലെ കഥാപാത്രമായി തന്നെയാണ് എല്ലാ രംഗങ്ങളിലും രൺവീർ പ്രതികരിയ്ക്കുന്നത് . 'നീ ശരിയ്ക്കും ആരാണെന്ന് നീ തന്നെ തീരുമാനിയ്ക്കൂ സഹോദരാ' എന്ന് അവസാനം ഷാരൂഖ് രൺവീറിനോട് പറയുന്നതും പരസ്യത്തിൽ കാണാം.

Advertisment

താരങ്ങൾ ഒന്നിച്ചുള്ള പുതിയ പരസ്യം കണ്ട ആവേശത്തിലാണ് ആരാധകർ. 'ഒടുവിൽ വിക്രം റാത്തോഡിന് ആലിയ ഭട്ടിനെ ലഭിച്ചിരിക്കുന്നു, ഒപ്പം രൺബീർ ഫ്രീ' എന്നാണ് ആരാധകർ കമന്റു ചെയ്യുന്നത്.

ആലിയഭട്ടും ഷാരൂഖ് ഖാനും ഡിയർ സിന്തഗിയിൽ ആണ് അവസാനമായി സ്ക്രീൻ പങ്കിട്ടത്. രൺബീർ കപൂറിനൊപ്പം ബ്രഹ്മാസ്ത്രയിലും യെ ദിൽ ഹെയ് മുഷ്കിലിലും ഷാരൂഖ് വേഷമിട്ടിരുന്നു. സെപ്റ്റംബറിൽ റിലീസ് ചെയ്ത ജവാൻ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയും നയൻതാരയും ദീപിക പദുകോണുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Ranbir Kapoor Alia Bhatt Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: