ബോളിവുഡിന്റെ സ്വന്തം ബാദുഷയും എവർഗ്രീൻ ഹീറോയുമായ ഷാരൂഖ് ഖാന് ഇന്ന് 55 വയസ്സ് തികയുകയാണ്. താരത്തിനുള്ള ആശംസകൾ നേരുന്ന തിരക്കിലാണ് ആരാധകരും സഹപ്രവർത്തകരുമെല്ലാം. മാധുരി ദീക്ഷിത്, ജൂഹി ചൗള, കരീന കപൂർ​ എന്നിങ്ങനെ ഷാരൂഖിന്റെ നായികമാരെല്ലാം താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

“ഞങ്ങൾ എപ്പോൾ കണ്ടാലും അവിടെ ഉത്സവമേളവും മാജിക്കും സ്നേഹവുമാണ്. ജന്മദിനാശംസകൾ. സുരക്ഷിതനായിരിക്കൂ, ഉടനെ കാണാം എന്നു പ്രതീക്ഷിക്കുന്നു,” എന്നാണ് മാധുരി ദീക്ഷിത് കുറിക്കുന്നത്.

അതേസമയം, പ്രിയപ്പെട്ട കൂട്ടുകാരനായി 500 മരങ്ങൾ നടുകയാണ് ജൂഹി ചാവ്‌ല. കാവേരി കാളിങ് ക്യാമ്പെയ്നിന്റെ ഭാഗമായാണ് ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിൽ താരത്തിനായി ജൂഹി മരം നടുന്നത്. സഹതാരം, സഹനിർമ്മാതാവ്, സഹ ഉടമ…. ഒരുപാട് സന്തോഷത്തോടെയും കുറച്ച് കണ്ണീരോടെയും…. ഇത് മനോഹരവും നിറപ്പകിട്ടേറിയതും സംഭവബഹുലവുമായ ഒരു യാത്രയായിരുന്നു. ജന്മദിനാശംസകൾ,” എന്നാണ് ജൂഹി കുറിക്കുന്നത്.

രണ്ടര പതിറ്റാണ്ടിലേറെ നീളുന്ന അഭിനയജീവിതത്തിനിടെ പ്രേക്ഷകരെന്നും ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് ഷാരൂഖ് ഖാൻ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചത്. ഷാരൂഖ് ഖാൻ- കാജോൾ ജോഡികൾ ചേർന്ന് അനശ്വരമാക്കിയ ദിൽവാലെ ദുൽഹനിയ ലേ ജായേഗേ (ഡിഡിഎൽജെ)യുടെ 25-ാം വാർഷികം അടുത്തിടെയായിരുന്നു.

Read more: ഷാരൂഖ് ഖാന് പകരം സംവിധായകൻ ആദ്യം തീരുമാനിച്ചത് പ്രശസ്ത ഹോളിവുഡ് താരത്തെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook