‘വളരെ കുറച്ചു പേര്‍ക്കേ തങ്ങളുടെ പാഷനെ പ്രൊഫഷനാക്കി മാറ്റാന്‍ സാധിക്കൂ. ആ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാന്‍.’ ബോളിവുഡിന്റെ കിങ് ഖാന്‍, ഷാരൂഖ് ഖാന്റെ വാക്കുകളാണ്. വിദ്യാര്‍ത്ഥികളോട് സംസാരിക്കുമ്പോളാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

All set for birthday boy @iamsrk .. trust the actors to start posing#Alibag

A post shared by Farah Khan Kunder (@farahkhankunder) on

1965 നവംബര്‍ രണ്ടിന് ഡല്‍ഹിയിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലായിരുന്നു ഷാരൂഖിന്റെ ജനനം. 80കളില്‍ ടി.വി സീരിയലുകളില്‍ തുടങ്ങിയതാണ് അഭിനയ ജീവിതം. ആദ്യത്തെ സിനിമ 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്. ഇന്നിതാ ബോളിവുഡിന്റെ കിങ് ഖാന്‍ തന്നെയായി മാറി.

ജന്മദിനാഘോഷങ്ങള്‍ക്കായി അലിബോഗിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ഷാരൂഖെത്തി. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും, മക്കളായ സുഹാനാ ഖാന്‍, അബ്രാം എന്നിവർക്കൊപ്പം ഷാരൂഖെത്തിയപ്പോഴേക്കും തൊട്ടുപുറകെ സിനിമയിലെ മറ്റു സുഹൃത്തുക്കളും എത്തി.ഷാരൂഖിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ കരണ്‍ ജോഹറും ഫറാഖാനും മാത്രമല്ല, ആലിയ ബട്ട്, സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, എന്നിവരും ഷാരൂഖിന് ആശംസകളറിയിക്കാന്‍ എത്തി.

Happiest birthday @iamsrk .. for the next 2 mnths at least v r the same ageLov u pic credit:@faroutakhtar #Alibag

A post shared by Farah Khan Kunder (@farahkhankunder) on

‪Spot who's who! party time!‬

A post shared by Gauri Khan (@gaurikhan) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ