/indian-express-malayalam/media/media_files/NKP1Q9L1gzc4uLul8Lea.jpg)
/indian-express-malayalam/media/media_files/uploads/2017/06/shahrukh-khan.jpg)
സമാനതകളില്ലാത്ത ഫാഷൻ പിൻതുടരുന്ന സെലിബ്രിറ്റിയാണ് ഷാരൂഖ് ഖാൻ. ലക്ഷ്വറി വാച്ചുകളുടെ വലിയൊരു ശേഖരം തന്നെ ഷാരൂഖിനുണ്ട്. മുൻപും ഷാരൂഖിന്റെ വാച്ചുകൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. വ്യത്യസ്തമായ ലിമിറ്റഡ് എഡിഷൻ വാച്ച് കളക്ഷനുകൾ ബോളിവുഡിൻ്റെ കിങ് ഖാനുണ്ട്. ഷാരൂഖിന്റെ കളക്ഷനിലുള്ള ഏതാനും ലക്ഷ്വറി വാച്ചുകൾ പരിചയപ്പെടാം.
/indian-express-malayalam/media/media_files/c7caQ44ysY51cpDa3qia.jpg)
റിച്ചാർഡ് മില്ലെയുടെ സ്കൾ വാച്ച്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഉടമകളിൽ ഒരാളായ ഷാരൂഖ് കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ ഫൈനൽ മത്സരത്തിൽ എത്തിയപ്പോൾ ക്യാമറ കണ്ണുകൾ പതിഞ്ഞത് താരത്തിൻ്റെ സ്കൾ വാച്ചിലാണ്. റിച്ചാർഡ് മില്ലെയുടെ ആർ എം 052 മോഡൽ ലിമറ്റഡ് എഡീഷൻ വാച്ചാണിത്. ഏകദേശം 4.99 കോടി രൂപയാണ് ഇതിന്റെ വില.
/indian-express-malayalam/media/media_files/t7RNlAGkSnpmZDYzkqZ8.jpg)
കലണ്ടർ വാച്ച്
ആഢംബര ബ്രാൻഡായ ഔഡെമർസ് പിഗ്വെറ്റിന്റെ റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ വാച്ചാണ് ഇത്. 4.98 കോടി രൂപയാണ് ഇതിന്റെ വില. 41 എംഎം ഡയലാണ് ഈ വാച്ചിലുള്ളത്. പൂർണ്ണമായും നീല നിറത്തിലുള്ള ഈ വാച്ച് നീല സെറാമിക്സിലാണ് നിർമിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ കലണ്ടർ വാച്ചിൽ തീയതി, ദിവസം, മാസം, മൂൺഫെയ്സ് എന്നിങ്ങനെയുള്ള വിവരങ്ങളും കാണാം.
/indian-express-malayalam/media/media_files/XOCWhKnmUtX2GV0R978G.jpg)
പാടെക് ഫിലിപ്പ് അക്വാനട്ട് ക്രോണോഗ്രാഫ്
പാടെക് ഫിലിപ്പ് അക്വാനട്ട് 5968A-001എന്ന വാച്ചാണ് ഷാരൂഖ് ഖാൻ ധരിച്ചത്. Baselworld 2018-ൽ ലോഞ്ച് ചെയ്ത ഈ വാച്ച് ക്രോണോഗ്രാഫ് ഫീച്ചറുള്ള ആദ്യത്തെ അക്വാനോട്ട് വാച്ചായിരുന്നു ഇത്. ഓറഞ്ച് സ്ട്രാപ്പാണ് ഈ വാച്ചിനെ ആകർഷകമാക്കുന്നത്. ആഢംബര വാച്ചുകൾക്കിടയിൽ ഏറെ ആവശ്യക്കാരുള്ള ഒന്നാണിത്. 1,13,35,318 രൂപയാണ് ഈ വാച്ചിന്റെ വില.
/indian-express-malayalam/media/media_files/zkXEDCpGaYn1d62X109q.jpg)
പാടെക് ഫിലിപ്പ് നോട്ടിലസ് 5811/1G
ഷാരൂഖ് ഖാന്റെ പാടെക് ഫിലിപ്പ് നോട്ടിലസ് വാച്ചും ശ്രദ്ധേയമാണ്. 2022 ഡിസംബറിൽ സൽമാൻ ഖാൻ്റെ 57-ാം പിറന്നാൾ ആഘോഷത്തിൽ ഷാരൂഖ് അണിഞ്ഞത് ഈ വാച്ചാണ്. ഇത് വൈറ്റ് ഗോൾഡ് ആണ്. 1,47,51,682 രൂപയാണ് ഈ വാച്ചിന്റെ വില.
/indian-express-malayalam/media/media_files/mEuncy5Yn7hBdWxoW3eF.jpg)
ഔഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക് ഓഫ്ഷോർ 26401PO
ഷാരൂഖ് നിരവധി അവസരങ്ങളിൽ ഔഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക് ഓഫ്ഷോർ 26401PO ധരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ബോൾഡ് ഡിസൈനിലുള്ളതാണ് ഈ ലക്ഷ്വറി വാച്ച്. 43,38,828 രൂപയാണ് ഇതിന്റെ വില.
/indian-express-malayalam/media/media_files/bNRdVVJ2RX478eCp9O0U.jpg)
ഒക്ടോ റോമ ടൂർബില്ലൺ സഫയർ വാച്ച്
ഷാരൂഖ് ഖാൻ്റെ ഒക്ടോ റോമ ടൂർബില്ലൺ സഫയർ വാച്ച് മേക്കിംഗ്, 3D ആർക്കിടെക്ചർ, നൂതന മെക്കാനിക്സ്, ആകർഷകമായ സുതാര്യത എന്നിവയാൽ വിസ്മയിപ്പിക്കുന്നതാണ്. 31,70,656 രൂപയോളമാണ് ഇതിന്റെ വില.
/indian-express-malayalam/media/media_files/hTAcTw2EFnyC8LqmNRRw.jpg)
റോളക്സ് ഡേടോണ 'പാണ്ട' 116500LN
ഐക്കണിക് റോളക്സ് ഡെയ്ടോണ 'പാണ്ട' വാച്ചുകളിലൊന്ന് ഷാരൂഖിന്റെ ശേഖരത്തിലുമുണ്ട്. 2023-ൽ, റോളക്സ് 'പാണ്ട' നിർത്തലാക്കി, അതോടെ വാച്ചിന്റെ മൂല്യമേറിയിരിക്കുകയാണ്. 31,68,307 രൂപയോളമാണ് വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.