ഈജിപ്ഷ്യന്‍ അവതാരകനായ റമീസ് ഗലാലിന്റെ തരികിട പരിപാടി കാരണം ക്ഷമ നശിച്ച ഷാരൂഖ് ഖാന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ച്ച നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അന്ന് അവതാരകനോട് താരം ദേഷ്യപ്പെടുന്നതിന്റേയും തല്ലുന്നതിന്റേയും വീഡിയോ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ പുതിയ ഒരു വീഡിയോയിലും താരം കോപിക്കുന്നത് തന്നെയാണ് വിഷയം.
എന്നാല്‍ ഇത്തവണ ഒരു ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ വേണ്ടിയുള്ള പരസ്യത്തിന്റെ ടീസറിന് വേണ്ടിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഫുഡ് പാണ്ട എന്ന ഓണ്‍ലൈന്‍ ഭക്ഷണ സ്ഥാപനത്തിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയായ ഷാരൂഖ് ആപ്ലിക്കേഷന്റെ പരസ്യത്തിലും ഒരല്പം കോപത്തിലാണ്. താന്‍ പലവിധ റോള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്തരത്തിലൊരു റോള്‍ എന്നാണ് താരം പറയുന്നത്.
https://www.youtube.com/watch?time_continue=3&v=_sC-6FQH7rU
“ഞാനൊരു പരിശീലകനായി അഭിനയിച്ചിട്ടുണ്ട്, റോബോട്ട് ആയി അഭിനയിച്ചിട്ടുണ്ട്, എന്തിനേറെ, എന്റെ തന്നെ ആരാധകനായും അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇത് ഒരല്പം കൂടുതലാണ്…”, താരം പരസ്യചിത്രത്തില്‍ പറയുന്നു.
എന്നാല്‍ എന്താണ് ആ വേഷമെന്ന് പരസ്യത്തിന്റെ ടീസറില്‍ പറയുന്നില്ല. ഫുഡ് പാണ്ടയുടെ അടുത്ത് തന്നെ ഇറങ്ങാനിരിക്കുന്ന പുതിയ പരസ്യത്തില്‍ വ്യത്യസ്ഥമായ എന്തോ വേഷത്തിലാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുക എന്ന സൂചനയാണ് ഈ ടീസറില്‍ വ്യക്തമാകുന്നത്. മുള തിന്നുന്ന ഒരു പാണ്ടയായോ മറ്റോ ഷാരൂഖ് പ്രത്യക്ഷപ്പെട്ടാലും അത്ഭുതപ്പെടാനില്ല എന്നാണ് ഷാരൂഖിന്റെ ആരാധകരും പറയുന്നത്