/indian-express-malayalam/media/media_files/uploads/2023/09/Nayanthara-Shah-Rukh-Khan-Jawan-Advance-Booking.jpg)
Jawan box office collection day 1: Shah Rukh Khan delivers biggest opening in history of Hindi cinema, Pathaan record broken
ഷാരൂഖ് ഖാൻ നായകനാവുന്ന ജവാൻ വ്യാഴാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, വിജയ് സേതുപതി, ദീപിക പദുകോൺ തുടങ്ങിയ വലിയ താരനിര തന്നെ ഷാരൂഖിനൊപ്പം കൈകോർക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ജവാനായി കാത്തിരിക്കുന്നത്. അഡ്വാൻസ് ബുക്കിംഗിലും ഓളം സൃഷ്ടിക്കുകയാണ് ജവാൻ. BookMyShow യിലൂടെ ഇതുവരെ വിറ്റുപോയത് 7.5 ലക്ഷം ടിക്കറ്റുകൾ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഏകദേശം മൂന്ന് വർഷത്തിന് ശേഷം ഇന്ത്യയിലെ സിനിമാതിയേറ്ററുകൾ സജീവമാകുന്ന കാഴ്ചയാണ് കാണാനാവുന്നത്. പ്രത്യേകിച്ചു ബോളിവുഡിന് ഇത് ബോക്സ് ഓഫീസ് വിജയങ്ങളുടെ പൂക്കാലമാണ്. പഠാൻ, ഗദർ 2, സത്യപ്രേം കി കഥ, റോക്കി ഔർ റാണി കി പ്രേം കഹാനി, OMG3, സാരാ ഹട്കെ സാരാ ബച്ച്കെ പോലുള്ള ചിത്രങ്ങൾ ആളുകളെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
" മൊത്തത്തിലുള്ള സാഹചര്യം ഇപ്പോൾ വളരെ പോസിറ്റീവ് ആണ്. ആളുകൾ തിയറ്ററുകളിലേക്ക് മടങ്ങുകയാണ്. ഹിന്ദി സിനിമ ഒതുങ്ങി പോയി എന്ന് കരുതിയവരുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആ ധാരണ മാറിയെന്ന് ഞാൻ കരുതുന്നു. ഇത് ഒരു മികച്ച സമയമാണ്," നിലവിലെ സാഹചര്യത്തിൽ പ്രേക്ഷകരുടെ ഭാഗത്തു നിന്നുള്ള പിന്തുണയേയും തിയേറ്റർ ബിസിനസ്സിനെയും കുറിച്ച് ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നു.
"4500 സ്ക്രീനുകളിലാണ് ജവാൻ റിലീസ് ചെയ്യുന്നത്. ജവാൻ റിലീസിൻ്റെ ആദ്യദിനത്തിൽ (സെപ്തംബർ 7) ചിത്രം 100 കോടി കടക്കുമെന്ന ആത്മവിശ്വാസത്തിലാണ്,"ചലച്ചിത്ര നിർമാതാവും വ്യാപാര വിദഗ്ധനുമായ ഗിരീഷ് ജോഹർ പറയുന്നു. "ആദ്യ ദിവസത്തെ പ്രതീക്ഷകൾ വലുതാണ്. 100 കോടി അതിവേഗം കടക്കുമെന്ന് ഞാൻ കരുതുന്നു. വിദേശത്ത് 4-5 മില്ല്യൺ കടക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, ഏകദേശം 40 കോടി രൂപ. ജവാൻ ഉണ്ടാക്കിയ ഹൈപ്പ് വലുതാണ്. അതിനാൽ തന്നെ തിയേറ്റർ ഉടമകൾ ചിത്രത്തിൻ്റെ ഷോകൾ വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ചിത്രത്തിനു മോണിംഗ് ഷോകളും ഉണ്ടായിരിക്കും," ഗിരീഷ് കൂട്ടിച്ചേർത്തു.
BREAKING: #Jawan Day 1 Advance Sales
— Manobala Vijayabalan (@ManobalaV) September 5, 2023
SOLD 7 lac tickets & CROSSES ₹20 cr gross mark across all theatres in India. National Multiplexes alone sells 3 lac plus tickets for the opening day.
||#ShahRukhKhan| #2DaysToJawan||
National Multiplexes
PVR - 1,51,278
INOX -… pic.twitter.com/M7Mhapboh2
"ഈ സിനിമയിലൂടെ ഷാരൂഖ് എന്ത് നേടിയെടുക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടികൊണ്ട് തന്നെ ഷാരൂഖ് അത് സാക്ഷാത്കരിക്കും," തരൺ ആദർശ് അഭിപ്രായപ്പെട്ടു.
കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ജവാൻ ടിക്കറ്റുകൾ അതിവേഗമാണ് വിറ്റുപോവുന്നത്. "തിരുനെൽവേലി പോലുള്ള ജില്ലകളിൽ ചിത്രത്തിന് നല്ല രീതിയിലുള്ള ഓപ്പണിംഗ് ലഭിച്ചു. സാധാരണയായി ഹിന്ദി സിനിമകൾക്ക് ചെന്നൈ, ചെങ്കൽപട്ട്, കോയമ്പത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ മാത്രമേ മികച്ച ഓപ്പണിംഗ് ലഭിക്കാറുള്ളൂ. എന്നാൽ ജവാനെ സംബന്ധിച്ചിടത്തോളം മറ്റ് സ്ഥലങ്ങളിലും നല്ല തിരക്കുണ്ട്. ഇത് ഒരു നല്ല സൂചനയാണ്. ജവാന് മികച്ച ഓപ്പണിംഗ് ലഭിക്കുമെന്ന് ഞാൻ കരുതുന്നു," സിനിമാ പത്രപ്രവർത്തകനും സിനിമാ ട്രാക്കറുമായ രാജശേഖർ പറയുന്നു.
കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചു പൂട്ടിയ നോർത്തിന്ത്യയിലെ 30 ഓളം സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ ജവാൻ രക്ഷിക്കുമെന്ന പ്രതീക്ഷയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചതായും ഗിരീഷ് ജോഹർ വെളിപ്പെടുത്തി. ജി 20 ഉച്ചകോടി കാരണം തലസ്ഥാനത്ത് ലഭിക്കുന്ന മൂന്ന് ദിവസത്തെ അവധിയും ചിത്രത്തിന് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.