scorecardresearch
Latest News

ആ ആൺകുട്ടിയാണ് ഈ പെൺകുട്ടി

‘കഭി അല്‍ വിദ നാ കെഹ്‌ന’യിൽ ഷാരൂഖിന്റെ മകനായെത്തിയ അഹ്സാസ് ‘മൈ ഫ്രണ്ട് ഗണേശ’, ‘വാസ്തുശാസ്ത്ര’ എന്നീ ചിത്രങ്ങളിലും ആൺകുട്ടിയുടെ വേഷമാണ് ചെയ്തത്

ahsaas channa, bollywood, ie malayalam

‘കഭി അല്‍ വിദ നാ കെഹ്‌ന’ എന്ന കരൺ ജോഹർ ചിത്രത്തിൽ ഷാരൂഖ് ഖാന്റെയും പ്രീതി സിൻഹയുടെയും മകനായെത്തിയ കുസൃതിക്കുട്ടിയെ അത്ര പെട്ടെന്ന് മറക്കാനാവില്ല. അഹ്സാസ് ചന്ന എന്ന പെൺകുട്ടിയാണ് ചിത്രത്തിൽ ആൺകുട്ടിയായെത്തിയത്. നാലാം വയസ്സിൽ തന്റെ അഭിനയ ജീവിതം തുടങ്ങിയ അഹ്സാസ് ടെലിവിഷനിലെയും വെബ് ഷോകളിലെയും മിന്നും താരമാണിന്ന്. ടിവിഎഫിന്റെ ജനപ്രിയ വെബ് സീരിസായ കോട്ട ഫാക്റ്ററിയിലും അഹ്സാസ് ഉണ്ടായിരുന്നു.

2004 ൽ ‘വാസ്തുശാസ്ത്ര’ എന്ന ചിത്രത്തിൽ സുസ്മിത സെന്നിന്റെ മകനായിട്ടായിരുന്നു അഹ്സാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ ഹൊറർ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ‘കഭി അല്‍ വിദ നാ കെഹ്‌ന’യിലും അഹ്സാസ് ആൺകുട്ടിയായെത്തി. ‘മൈ ഫ്രണ്ട് ഗണേശ’, ‘ഫൂൻക്’ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയ അഹ്സാസ് പിന്നീട് ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രദ്ധേയയായത്.

ahsaas channa, അഹ്സാസ് ചന്ന, shah rukh khan son kabhi alvida naa kehna, ഷാരൂഖ് ഖാൻ, കഭി അൽവിദാ നാ കഹ്ന, kabhi alvida naa kehna shah rukh khan son, ahsaas channa movies, who is ahsaas channa, ahsaas channa photos, ahsaas channa kota factory, ahsaas channa vaastu shastra, ahsaas channa tv shows, ahsaas channa movies

‘വാസ്തുശാസ്ത്ര’, ‘കഭി അല്‍ വിദ നാ കെഹ്‌ന’ എന്നിവയ്ക്കു പുറമെ ‘മൈ ഫ്രണ്ട് ഗണേശ’യിലും ആൺകുട്ടിയുടെ വേഷത്തിൽ തന്നെയാണ് അഹ്സാസ് എത്തിയത്. പഞ്ചാബി സിനിമകളുടെ നിർമ്മാതാവായ ഇക്ബാൽ ചന്നയുടെയും ടെലിവിഷൻ താരമായ കുൽബീർ കൗറിന്റെയും മകളാണ് അഹ്സാസ്.

ahsaas channa, അഹ്സാസ് ചന്ന, shah rukh khan son kabhi alvida naa kehna, ഷാരൂഖ് ഖാൻ, കഭി അൽവിദാ നാ കഹ്ന, kabhi alvida naa kehna shah rukh khan son, ahsaas channa movies, who is ahsaas channa, ahsaas channa photos, ahsaas channa kota factory, ahsaas channa vaastu shastra, ahsaas channa tv shows, ahsaas channa movies

ahsaas channa, അഹ്സാസ് ചന്ന, shah rukh khan son kabhi alvida naa kehna, ഷാരൂഖ് ഖാൻ, കഭി അൽവിദാ നാ കഹ്ന, kabhi alvida naa kehna shah rukh khan son, ahsaas channa movies, who is ahsaas channa, ahsaas channa photos, ahsaas channa kota factory, ahsaas channa vaastu shastra, ahsaas channa tv shows, ahsaas channa movies

ahsaas channa, അഹ്സാസ് ചന്ന, shah rukh khan son kabhi alvida naa kehna, ഷാരൂഖ് ഖാൻ, കഭി അൽവിദാ നാ കഹ്ന, kabhi alvida naa kehna shah rukh khan son, ahsaas channa movies, who is ahsaas channa, ahsaas channa photos, ahsaas channa kota factory, ahsaas channa vaastu shastra, ahsaas channa tv shows, ahsaas channa movies

ahsaas channa, അഹ്സാസ് ചന്ന, shah rukh khan son kabhi alvida naa kehna, ഷാരൂഖ് ഖാൻ, കഭി അൽവിദാ നാ കഹ്ന, kabhi alvida naa kehna shah rukh khan son, ahsaas channa movies, who is ahsaas channa, ahsaas channa photos, ahsaas channa kota factory, ahsaas channa vaastu shastra, ahsaas channa tv shows, ahsaas channa movies

വിവാഹിതരുടെ പ്രണയം പ്രമേയമായി എത്തിയ ‘കഭി അൽവിദാ നാ കഹ്ന’ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. ധർമ പ്രൊഡക്ഷൻസ് ആണ് ഈ കരൺ ജോഹർ ചിത്രം നിർമ്മിച്ചത്. 2006 ഓഗസ്റ്റ് 11 ന് റിലീസിനെത്തിയ ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഷാരൂഖ് ഖാൻ, പ്രീതി സിൻ‌ഡ, റാണി മുഖർജി, കിരൺ ഖേർ എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. അർജുൻ രാംപാലും ചിത്രത്തിലുണ്ടായിരുന്നു.

Read more: സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നു; കാരണം വ്യക്തമാക്കി ഷാരൂഖ് ഖാന്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shah rukh khan son in kabhi alvida naa kehna ahsaas channa photos