scorecardresearch

ഷാരൂഖ് പാടി, നാണിച്ച് തലതാഴ്ത്തി മഞ്ജു വാര്യർ

എനിക്കും തോന്നി ഞാന്‍ താങ്കളുടെ ഏറ്റവും അടുത്ത ആരോ ആണെന്ന്- മഞ്ജു വാര്യർ

എനിക്കും തോന്നി ഞാന്‍ താങ്കളുടെ ഏറ്റവും അടുത്ത ആരോ ആണെന്ന്- മഞ്ജു വാര്യർ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഷാരൂഖ് പാടി, നാണിച്ച് തലതാഴ്ത്തി മഞ്ജു വാര്യർ

ബോളിവുഡിലെ തന്റെ ഇഷ്ട നടനായ ഷാരൂഖ് ഖാനെ കണ്ടപ്പോൾ മഞ്ജു വാര്യർക്ക് സന്തോഷം അടക്കാനായില്ല. തനിക്കായി ഷാരൂഖ് പാട്ട് കൂടി പാടിയപ്പോൾ നാണം കൊണ്ട് മഞ്ജു തല കുനിച്ചു. മസ്കറ്റിൽ കല്യാൺ ജുവലേഴ്സ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു താരസംഗമം.

Advertisment

'ദിൽവാലേ ദുൽഹനിയ ലേ ജായേഹേ' എന്ന ഹിറ്റ് ചിത്രത്തിലെ 'തുചേ ദേഖാ തോ യേ ജാനാ സനം' എന്ന ഹിറ്റ് ഗാനത്തിന്റെ വരികളാണ് ഷാരൂഖ് വേദിയിൽ മഞ്ജുവിനായി ആലപിച്ചത്. ഷാരൂഖിനെ കാണാൻ സാധിച്ചതിന്റെയും ഒപ്പം വേദി പങ്കിടാൻ കഴിഞ്ഞതിന്റെയും സന്തോഷം മഞ്ജു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

''ഇന്നുവരെ ബിഗ് സ്‌ക്രീനിലും ടിവി സ്‌ക്രീനിലും മാത്രം കണ്ടിരുന്ന ആ ബാദ്ഷയെ നേരിട്ട് കണ്ടു. പ്രിയ ഷാരൂഖ്, പറഞ്ഞുകേട്ടിട്ടുണ്ട് കണ്ടുമുട്ടുന്നവരിലെല്ലാം താങ്കള്‍ അവശേഷിപ്പിക്കുന്ന ആ ഷാരൂഖ് ഇഫക്റ്റിനെപ്പറ്റി. എനിക്കും തോന്നി ഞാന്‍ താങ്കളുടെ ഏറ്റവും അടുത്ത ആരോ ആണെന്ന്. നന്ദി... പുതുവര്‍ഷ സമ്മാനം പോലെ താങ്കളുടെ ഏറ്റവും പ്രശസ്തമായ ആ ഗാനത്തിന്റെ രണ്ട് വരി എനിക്കായി പാടിയതിന് മറക്കാനാവാത്ത ഈ സായാഹ്നനം സമ്മാനിച്ചതിന് കല്ല്യാണ്‍ ജ്വല്ലേഴ്‌സസിനോടും."- ഇതായിരുന്നു മഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

publive-image

publive-image

Manju Warrior Shahrukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: