scorecardresearch

ജാതി- മത വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചെത്തുന്ന ഭവനം; പുതിയ പാർലമെന്റ് മന്ദിരത്തെ കുറിച്ച് ഷാരൂഖ്, പ്രതികരണവുമായി പ്രധാനമന്ത്രി

ഉദ്ഘാടനത്തിനു മുന്നോടിയായി താരങ്ങളായ ഷാരൂഖ് ഖാൻ, രജിനികാന്ത്, അക്ഷയ് കുമാർ എന്നിവർ ആശംസകളറിയിച്ചിരുന്നു

ഉദ്ഘാടനത്തിനു മുന്നോടിയായി താരങ്ങളായ ഷാരൂഖ് ഖാൻ, രജിനികാന്ത്, അക്ഷയ് കുമാർ എന്നിവർ ആശംസകളറിയിച്ചിരുന്നു

author-image
Entertainment Desk
New Update
Shah Rukh Khan, Narendar Modi, New Parlianment

Entertainment Desk/ IE Malayalam

പുതിയ പാർലമെന്റ് മന്ദിരം ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിനു മുന്നോടിയായി താരങ്ങളായ ഷാരൂഖ് ഖാൻ, രജിനികാന്ത്, അക്ഷയ് കുമാർ എന്നിവർ ആശംസകളറിയിക്കുകയും പുതിയ പാർലമെന്റിന്റെ രൂപം പ്രചരിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി മുൻപ് പങ്കുവച്ച വീഡിയോയിൽ ഷാരൂഖിന്റെയും അക്ഷയ് കുമാറിന്റെയും ശബ്ദം സന്ദേശങ്ങൾ ഉൾപ്പെട്ടിരുന്നു. തമിഴ് സംസ്കാരത്തിന്റെ ചിഹ്നം കെട്ടിടത്തിൽ ഉൾപ്പെടുത്തിയതിനു രജിനികാന്ത് നന്ദിയും പറഞ്ഞു.

Advertisment

ജനാധിപത്യത്തിന്റെ കരുത്തും വികസനവുമാണെന്നാണ് താരങ്ങളുടെ സന്ദേശങ്ങളെ അഭിനന്ദിച്ച് നരേന്ദ്ര മോദി പ്രതികരിച്ചത്. പൗരന്മാരുടെ വികാരത്തെ അതേ രീതിയിൽ പ്രതിഫലിപ്പിക്കും വിധത്തിലുള്ള ശബ്ദ സന്ദേശം നൽകിയ ഷാരൂഖിനെയും അക്ഷയ്യെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

Advertisment

"പുതിയ പാർലമെന്റ് മന്ദിരം. നമ്മുടെ പ്രതീക്ഷകളുടെ പുതിയ വീട്. 140 കോടി ഇന്ത്യക്കാർ ഒരു കുടുംബം പോലെ ഭരണഘടന ഉയർത്തിപിടിക്കുന്നത് ഇവിടെ നിന്നാണ്. രാജ്യത്തെ ഗ്രാമങ്ങളും നഗരങ്ങളും തുടങ്ങി എല്ലാ കോണുകളിലും നിന്നുള്ള ഇന്ത്യക്കാർക്ക് ഈ ഭവനം ഉപകാരപ്രദമാകട്ടെ. മതം, ജാതി, വിശ്വസം വ്യത്യാസങ്ങില്ലാത്ത ചേർത്തു നിർത്താൻ ഈ ഭവനത്തിനാകട്ടെ. ശരീരത്തിനെ ആത്മാവ് എങ്ങനെയാണോ അതുപൊലെയാണ് പാർലമെന്റും. ജനാധിപത്യത്തിന്റെ ആത്മാവ് എന്നും ഈ പുതിയ ഭവനത്തിൽ ഉണ്ടാകാനായി ഞാൻ പ്രാർതഥിക്കും," വീഡിയോ സന്ദേശത്തിൽ ഷാരൂഖ് പറയുന്നതിങ്ങനെയാണ്.

"ജനാധിപത്യത്തെ ഉയർത്തുപിടിക്കുന്നവർക്ക് വേണ്ടി ഒരുക്കിയ ഈ ഭവനം വളരെ മനോഹരമായിരിക്കുന്നു. രാജ്യത്തെ എല്ലാവർക്ക് വേണ്ടിയും ഈ വൈവിധ്യം നിറഞ്ഞ രാജ്യത്തെ പ്രതിനിധീകരിക്കുന്നുണ്ട് ഈ ഭവനം നരേന്ദ്ര മോദി ജീ. പുതിയ ഇന്ത്യയ്ക്കായി ഒരു പുതിയ പാർലമെന്റ് മന്ദിരം. ജയ് ഹിന്ദ്," ഷാരൂഖ് വീഡിയോയ്ക്ക് അടികുറിപ്പായി നൽകി.

"വളരെ നന്നായി പ്രകടിപ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ വളർച്ചയും കരുത്തുമാണ് ഈ പുതിയ മന്ദിരം. പാരമ്പര്യവും പുതുമായും ഇവിടെ കലർന്നിട്ടുണ്ട്," ഷാരൂഖിന്റെ പോസ്റ്റിനു പ്രധാനമന്ത്രി മറുപടിയായി കുറിച്ചു.

ഇന്ത്യയുടെ വളർച്ച കാണിക്കുന്ന മന്ദിരം എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്. എത്രത്തോളം സന്തോഷമുണ്ടെന്ന് പ്രകടിപ്പിക്കാനാകുന്നില്ലെന്നും രാജ്യത്തിന്റെ വികസനത്തിൽ പൗരന്മാർ അഭിമാനിക്കുന്നുണ്ടെന്നും അക്ഷയ് കൂട്ടിച്ചേർത്തു. "അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടിക്കാലത്ത് ഡൽഹി സന്ദർശിക്കാൻ പോകുമ്പോൾ അവിടെയുള്ള എല്ലാ കെട്ടികങ്ങളും നിർമിച്ചത് ബ്രിട്ടീഷുക്കാരായിരുന്നു. ഇതൊരു പുതിയ ഇന്ത്യയാണ്, അഭിമാനം കൊണ്ട് എന്റെ മനസ്സ് നിറയുകയാണ്. പുതിയ ഇന്ത്യയുടെ ചിഹ്നവും ജനാധിപത്യത്തിന്റെ ക്ഷേത്രവുമാണിത്. അഭിമാന ദിവസമാണിന്ന്," അക്ഷയ് കുമാറിന്റെ വാക്കുകളിങ്ങനെ.

"നിങ്ങൾ ആശം വളരെ വ്യക്തമായി തന്നെ പറഞ്ഞു. ജനാധിപത്യത്തിന്റെ പ്രതിരൂപമാണ് ഈ പാർലമെന്റ് മന്ദിരം. ഭാവിയുടെ പ്രതീക്ഷയും സംസ്കാരവുമാണ് ഇതു കാണിക്കുന്നത്," അക്ഷയ് കുമാറിന്റെ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചു.

"തമിഴ് സംസ്കാരത്തെ വിളിച്ചോതുന്ന ചിഹ്നം പാർലമെന്റ് മന്ദിരത്തിലുണ്ട്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് നരേന്ദ്ര മോദി നന്ദി അറിയിക്കുന്നു," രജിനികാന്ത് തമിഴിൽ കുറിച്ചു. അതേ ഭാഷയിൽ തന്നെയാണ് പ്രധാനമന്ത്രി മോദിയും മറുപടി പറഞ്ഞത്. തമിഴ് നാടിന്റെ സംസ്കാരത്തെ കുറിച്ച് അഭിമാനം തോന്നുന്നുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആ സംസ്കാരം നിറഞ്ഞു നിൽക്കുന്നു," നരേന്ദ്ര മോദിയുടെ വാക്കുകളിങ്ങനെ.

Akshay Kumar Narendra Modi Rajanikanth Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: