scorecardresearch

ജവാൻ എത്തും മുൻപ് മകൾക്കൊപ്പം തിരുപ്പതിയിൽ സന്ദർശനം നടത്തി ഷാരൂഖ് ഖാൻ; ചിത്രങ്ങൾ

നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമൊപ്പമാണ് ഷാരൂഖും സുഹാനയും തിരുപ്പതിയിലെത്തിയത്

നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമൊപ്പമാണ് ഷാരൂഖും സുഹാനയും തിരുപ്പതിയിലെത്തിയത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shah Rukh Khan Tirupati visit | SRK Tirupati | Nayanthara | Suhana Khan | Jawan release date

ഷാരൂഖ് ഖാനും സുഹാനയും തിരുപ്പതിയിൽ

പുതിയ ചിത്രമായ ജവാന്റെ വേൾഡ് റീലിസിനായി ഒരുങ്ങുകയാണ് ഷാരൂഖ് ഖാൻ. സെപ്റ്റംബർ ഏഴിനാണ് ജവാൻ തിയേറ്ററുകളിൽ എത്തുന്നത്. റിലീസിനു മുൻപ് മകൾ സുഹാന ഖാനൊപ്പം തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് താരമിപ്പോൾ. നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമൊപ്പമാണ് ഷാരൂഖും സുഹാനയും ക്ഷേത്രത്തിലെത്തിയത്.

Advertisment

ക്ഷേത്ര ദർശനം നടത്തി മടങ്ങുന്ന ഷാരൂഖിന്റെയും മകളുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വെള്ള കുർത്തയും പൈജാമയുമായിരുന്നു ഷാരൂഖിന്റെ വേഷം. വെള്ള ചുരിദാറായിരുന്നു സുഹാനയുടെ വേഷം. നയൻതാരയും വെള്ള സൽവാർ ധരിച്ചാണ് ക്ഷേത്രത്തിലെത്തിയത്. ഷാരൂഖിന്റെ തിരുപ്പതി സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷ തന്നെ ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നു.

Advertisment

വലിയ പ്രതീക്ഷയോടെയാണ് ഷാരൂഖ് ആരാധകർ ജവാനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നു. ട്രെയിൻ ഹൈജാക് പോലുള്ള ഉദ്വേഗജനകമായ രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

നയൻതാരയാണ് ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ. വിജയ് സേതുപതി, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ദീപിക പദുകോണും അതിഥിവേഷത്തിൽ എത്തുന്നുണ്ട്.

Vignesh Shivan Nayanthara Suhana Khan Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: