/indian-express-malayalam/media/media_files/uploads/2018/02/Shahrukh-2.jpg)
സിനിമാ താരങ്ങളോടുള്ള ആരാധന തലയ്ക്കു പിടിച്ച് എത്രയോ പേര്‍ എന്തെല്ലാമോ ചെയ്തുകൂട്ടുന്ന കാഴ്ച നമുക്ക് സുപരിചിതമാണ്. തങ്ങളുടെ താരങ്ങള്‍ക്ക് വേണ്ടി അമ്പലം വരെ പണിത ആളുകളുണ്ട്. അത്തരത്തില്‍ അതിസാഹസികനായ ഒരു ആരാധകനെക്കുറിച്ചാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത.
My way to show the love for you @iamsrk#AskSRK#SRK#ShahRukhKhan#KingKhanpic.twitter.com/VoAo76kK6L
— Karan Patel (@Karanpatel7979) February 2, 2018
കിങ് ഖാന്‍ അഭിനയിച്ച ഫാന്‍ എന്ന ചിത്രത്തിലെ ജാബ്ര ഡാന്‍സ് ഏവരുടെയും ഹരമായിരുന്നു. 2016ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസം കരണ്‍ പട്ടേല്‍ എന്ന ആരാധകന്‍ താന്‍ ജാബ്ര ഡാന്‍സ് കളിയ്ക്കുന്നതിന്റെ വീഡിയോ ഷാരൂഖിനായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഒരു ഹോര്‍ഡിങ്ങിന്റെ മുകളില്‍ നിന്ന് അതിസാഹസികമായാണ് കരണ്‍പട്ടേല്‍ നൃത്തം ചെയ്യുന്നത്. 'നിങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള എന്റെ വഴി' എന്നു പറഞ്ഞായിരുന്നു പോസ്റ്റ്.
Oh that’s scary. Please be careful and don’t do such dangerous things. Please https://t.co/qGQHu1scjO
— Shah Rukh Khan (@iamsrk) February 2, 2018
എന്നാല്‍ തന്റെ പ്രകടനം കണ്ട് ഷാരൂഖ് തന്നെ അഭിനന്ദിക്കുമെന്നു കരുതിയ ആരാധകന് തെറ്റി. ഇത് വളരെ ഭീതിയുണര്‍ത്തുന്നതാണെന്നും ദയവായി ശ്രദ്ധിക്കണമെന്നും പറഞ്ഞ ഷാരൂഖ് ഇത്തരം അപകടകരമായ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുതെന്നും ആരാധകനെ ഉപദേശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us