ബോക്‌സ് ഓഫീസ് റൊക്കോഡുകൾ സൃഷ്‌ടിക്കുകയാണ് ബോളിവുഡ് ചിത്രം ‘പഠാൻ’. ചിത്രത്തിൽ ദീപിക ചെയ്‌ത ആക്ഷൻ രംഗങ്ങളെ അഭിനന്ദിച്ചു കൊണ്ട് ഷാരൂഖ് രംഗത്തെത്തിയിരുന്നു. “ഞാൻ കണ്ടതിൽ വച്ച് എറ്റവും സെക്‌സിയസ്റ്റ് സീനുകളിൽ ഒന്നാണത് എന്നായിരുന്നു” ഷാരൂഖിന്റെ വാക്കുകൾ.
“ട്രെയിലർ കണ്ടവർ ദീപികയുടെ ആക്ഷൻ രംഗങ്ങളും കണ്ടു കാണും. ചാടുന്നു, ഫ്ലിപ്പ് ചെയ്യുന്നു, ഇടിക്കുന്നു അങ്ങനെയെല്ലാം ചെയ്‌ത് അവർ നിറഞ്ഞു നിൽക്കുന്നു. ദീപിക അത് എന്റെ കൂടെ ചെയ്‌തിരുന്നുയെങ്കിലെന്ന് ഞാന ആഗ്രഹിച്ചു പോയി. ഇത്രയും ഭംഗിയുള്ള ഒരാളോട് ചേർന്നു നിന്ന ആളുകളോട് എനിക്ക് അസൂയയാണ്. അത് ഞാനായിരുന്നെങ്കിൽ എന്നെ ഇനിയും കൂടുതൽ ഇടിക്കൂ എന്ന് പറയുമായിരുന്നു” ഷാരൂഖ് പറഞ്ഞു.
സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ജോൺ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു. ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ‘പഠാൻ’ മാറി കഴിഞ്ഞു. 12-ാം ദിവസം നേടിയത് 28 കോടിയാണ്. ഇന്ത്യയിൽ മാത്രം പഠാൻ 429 കോടിയാണ് നേടിയത്. “എല്ലാവരും ഞങ്ങൾക്ക് ഒരുപാട് സ്‌നേഹം നൽകുന്നു ഇതെങ്ങനെയാണ് തിരിച്ചു നൽകേണ്ടതെന്ന് എനിക്കറിയില്ല. സിനിമയുടെ ജീവൻ തിരിച്ച് കൊണ്ടു വന്ന നിങ്ങൾക്ക് മേഖലയുടെ ഭാഗത്തു നിന്ന് ഞാൻ നന്ദി പറയുന്നു” മാധ്യമങ്ങളോടു ഷാരൂഖ് സന്തോഷം പ്രകടിപ്പിച്ചു.