/indian-express-malayalam/media/media_files/uploads/2017/06/khan.jpg)
ലോകത്തെ ഏറ്റവും സമ്പന്നരായ സിനിമാ താരങ്ങളുടെ പട്ടികയിൽ ബോളിവുഡ് രാജാക്കന്മാരായ ഷാരൂഖ് ഖാനും സൽമാൻ ഖാനും അക്ഷയ് കുമാറും. ഫോബ്സ് മാഗസിൻ പുറത്തുവിട്ട 100 പേരുടെ പട്ടികയിലാണ് മൂവരും ഇടംനേടിയത്. ഇവരിൽ ഒന്നാമൻ ഷാരൂഖ് ആണ്. പട്ടികയിൽ 65-ാം സ്ഥാനത്താണ് 51കാരനായ ഷാരൂഖുളളത്. 2016 വരെയുളള കണക്കുകൾ പ്രകാരം 38 മില്യൻ യുഎസ് ഡോളറാണ് (ഏകദേശം 245 കോടി) കിങ് ഖാന്റെ ആസ്തി.
71-ാം സ്ഥാനത്താണ് സൽമാൻ ഖാനുളളത്. 37 മില്യൻ ഡോളറാണ് സൽമാന്റെ ആസ്തി. 35.5. മില്യൻ ഡോളർ ആസ്തിയുമായി 80-ാം സ്ഥനത്താണ് അക്ഷയ് കുമാർ. അമേരിക്കൻ ഗായകനായ സിയാൻ കോംപ്സ് ആണ് പട്ടികയിൽ ഒന്നാമൻ. 130 മില്യൻ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 105 മില്യൻ യുഎസ് ഡോളറുമായി ഗായിക ബിയൺസ് ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞവർഷം ഫോബ്സ് പട്ടികയിൽ അക്ഷയും ഷാരൂഖും സൽമാനും ഇടംനേടിയിരുന്നു. എന്നാൽ അന്ന് പട്ടികയിൽ ഇടം നേടിയ അമിതാഭ് ബച്ചന് ഇത്തവണ അതിനായില്ല.
നേരത്തെ സമ്പന്നരായ 100 കായികതാരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇടം നേടിയിരുന്നു. 22 മില്യൻ യുഎസ് ഡോളറുമായി 89-ാം സ്ഥാനത്തായിരുന്നു കോഹ്‌ലി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.