ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഇനി​ അധികം കാത്തിരിക്കേണ്ടി വരില്ല. തനിക്ക് അഭിനയത്തിലാണ് താൽപര്യമെന്ന് സുഹാന നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുഹാനയുടെ അഭിനയ മികവ് സ്കൂൾ തലത്തിൽ അവതരിപ്പിച്ച ഒരു നാടകത്തിൽനിന്നും തന്നെ സിനിമാ ലോകം തിരിച്ചറിഞ്ഞതാണ്. ലണ്ടനിലെ കോളേജിൽ പഠിക്കുന്ന സുഹാന വീണ്ടുമൊരു നാടകത്തിൽ വേഷമിട്ടിരിക്കുന്നു.

ഇത്തവണ ‘ജൂലിയറ്റ്’ എന്ന കഥാപാത്രത്തെയാണ് സുഹാന അവതരിപ്പിച്ചത്. മകളുടെ അഭിനയം കാണാൻ പിതാവ് ഷാരൂഖ് ഖാനും എത്തി. സുഹാനയുടെ പ്രകടനം കണ്ട് വികാരാധീനനായ ഷാരൂഖ് മകൾക്കൊപ്പമുളള ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പെഴുതി.

”ലണ്ടനിൽ എന്റെ ജൂലിയറ്റിനൊപ്പം. വളരെ നല്ലൊരു അനുഭവമായിരുന്നു, എല്ലാ അഭിനേതാക്കളും നല്ലവണ്ണം പെർഫോം ചെയ്തു. മുഴുവൻ ടീമിനും അഭിനന്ദനം,” ഷാരൂഖ് കുറിച്ചു.

നല്ലൊരു അഭിനേതാവാനാണ് താനെപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും സ്കൂളിൽ അവതരിപ്പിച്ച നാടകത്തിലെ പെർഫോമൻസ് കണ്ടപ്പോഴാണ് ആക്ടിങ്ങിൽ എനിക്ക് താൽപര്യമുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞതെന്നും സുഹാന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഭാവിയിലെ സൂപ്പർതാരമാണ് സുഹാനയെന്ന് ബോളിവുഡ് ഇപ്പോഴേ വിധി എഴുതിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ