scorecardresearch
Latest News

ആര്യന്റെ വസ്ത്രം ബ്രാൻഡിലെ ഉത്പന്നങ്ങൾക്ക് വില കൂടുതലെന്ന് പരാതി; തനിക്ക് പോലും കുറച്ച് തരുന്നില്ലെന്ന് ഷാരൂഖ്

മാർച്ച് 30 നാണ് ആര്യൻ ഖാൻ തന്റെ D’Yavol X ന്റെ ബ്രാൻഡ് ആരംഭിച്ചത്

Shah Rukh, Shah Rukh son, Aryan Khan
ഷാരൂഖാനും മകൻ ആര്യനും

ആരാധകരോട് സംസാരിക്കാനായി ഇടയ്ക്ക് ബോളിവുഡ് താരം ഷാരൂഖ് ഖാൻ സമയം കണ്ടെത്താറുണ്ട്. ട്വിറ്ററിലൂടെയാണ് ഷാരൂഖ് ആരാധകർക്ക് ഇതിനായുള്ള അവസരം നൽകുന്നത്. മകൻ ആര്യൻ ഖാന്റെ ലക്ഷ്വറി സ്ട്രീറ്റ് വെയർ ബ്രാൻഡ് D’Yavol X നെ കുറിച്ചുള്ള ചോദ്യങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. ബ്രാൻഡിന്റെ വിലയെ സംബന്ധിച്ചായിരുന്നു ആരാധകരുടെ ചോദ്യം.

മാർച്ച് 30 നാണ് ആര്യൻ ഖാൻ തന്റെ D’Yavol X ന്റെ ബ്രാൻഡ് ആരംഭിച്ചത്. ആര്യൻ തന്നെ സംവിധാനം ചെയ്ത് ഷാരൂഖ് അഭിനയിക്കുന്ന ഒരു പരസ്യവും ശ്രദ്ധ നേടിയിരുന്നു. ബ്രാൻഡിലെ വസ്ത്രങ്ങൾക്കെല്ലാം വില വളരെ കൂടുതലാണെന്ന അഭിപ്രായവും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉയർന്നിരുന്നു. “Dyavol x ന്റെ ജാക്കറ്റുകൾ 1000-2000 രൂപയ്ക്ക് നൽകാൻ പറയൂ. ഇപ്പോഴുള്ള വസ്ത്രങ്ങളെല്ലാം വാങ്ങാൻ ഞങ്ങൾ വീടു തന്നെ വിൽക്കേണ്ടി വരും” എന്നായിരുന്നു ഒരു ആരാധകന്റെ അപേക്ഷ.

“D’Yavol എനിക്കു പോലും വസ്ത്രങ്ങൾ വില കുറച്ച് നൽകാറില്ല. എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് നോക്കട്ടെ” ഷാരൂഖിന്റെ മറുപടിയിങ്ങനെയായിരുന്നു.

മറ്റ് അനവധി വിഷയങ്ങളെ കുറിച്ചും ഷാരൂഖ് ഈ ക്വസ്റ്റ്യൻ ആൻസർ സെഷനിൽ സംസാരിച്ചിരുന്നു. ജവാനിലെ ലുക്ക് കണ്ടിട്ട് ഇളയമകൻ അബ്രാം എന്തു പറഞ്ഞു എന്ന ചോദ്യത്തിന് “എന്നെ കാണാൻ ഒരു മമ്മിയെ പോലെയുണ്ടെന്ന് അബ്രാമിനു തോന്നി” എന്നായിരുന്നു താരത്തിന്റെ മറുപടി.

ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിവച്ചിരുന്നു. ജൂൺ മാസം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം സെപ്തംബർ 7നായിരിക്കും തിയേറ്ററുകളിലെത്തുക. അറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജവാനി’ൽ നയൻതാരയും പ്രധാന വേഷത്തിലെത്തുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shah rukh khan reacts to high prices of aryans clothing brand

Best of Express