ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ ബോളിവുഡിന്റെ സ്വന്തം ബാദുഷ ഇന്ന് തന്റെ 53-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഒപ്പം ഇന്ത്യൻ സിനിമയിൽ 26 വർഷം പൂർത്തിയാക്കുക കൂടിയാണ് ബോളിവുഡിന്റെ ഈ പ്രിയതാരം.

“സ്നേഹം, വെറുപ്പ്, വിദ്വേഷം എന്നിവയൊക്കെ മാറിമാറിവരുന്ന കഥാപാത്രങ്ങളായി വെള്ളിത്തിരയിലെ എന്റെ ജീവിതം 26 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു,” എന്നാണ് അടുത്തിടെ ഒരു ചടങ്ങിനിടെ ഷാരൂഖ് തന്റെ അഭിനയജീവിതത്തെ കുറിച്ചു പറഞ്ഞത്. വേഷം ഓൺസ്ക്രീനിലോ ഓഫ്സ്ക്രീനിലോ ആവട്ടെ, ചെയ്യുന്ന കാര്യങ്ങളിലെല്ലാം മാസ്റ്ററാണ് ഷാരൂഖ്. മക്കളോട് സുഹൃത്തുക്കളെ പോലെ പെരുമാറുന്ന ഷാരൂഖിന്റെ മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ​​ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ബാദുഷയുടെ മക്കൾ എന്ന രീതിയിൽ ആര്യൻ, സുഹാന, അബ്രാം എന്നിവരും എപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമയെന്ന രീതിയിലും ഏറെ പ്രശംസ നേടിയ താരമാണ് ഷാരൂഖ് ഖാൻ.

ഇതുവരെ കാണാത്ത വൈവിധ്യമേറിയ വേഷപ്പകർച്ചയുമായി ആരാധകരെ ഭ്രമിപ്പിക്കാനൊരുങ്ങുകയാണ് ‘സീറോ’ എന്ന ചിത്രത്തിലൂടെ കിങ് ഖാൻ. ഡിസംബർ 21 ന് തിയേറ്ററുകളിലെത്തുന്ന ‘സീറോ’യിൽ കുള്ളനായാണ് ഷാരൂഖ് ഖാൻ അഭിനയിക്കുന്നത്. അനുഷ്ക ശർമ്മയും കത്രീനയുമാണ് സിനിമയിലെ നായികമാർ.

ആമിർ ഖാനും സെയ്ഫ് അലി ഖാനുമൊപ്പം ഷാരൂഖ്. Express archive photo

ഭാര്യ ഗൗരിഖാനും മക്കൾക്കുമൊപ്പം ഷാരൂഖ്. Express archive photo

Express archive photo

ദേവദാസിന്റെ സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയ്ക്കും സംഭാഷണമൊരുക്കിയ പ്രകാശ് കപാഡിയയ്ക്കുമൊപ്പം ഷാരൂഖ് ഖാൻ. Express archive photo

ഗായകൻ അൽതാഫ് രാജയ്‌ക്കൊപ്പം ഷാരൂഖ്. Express archive photo

സംവിധായിക ഗുരീന്ദർ ചന്ദയ്‌ക്കൊപ്പം ഷാരൂഖും ഗൗരിഖാനും. Express archive photo

നിർമ്മാതാവും സംവിധായകനുമായ പ്രേം എസ് ലൽവാനിയ്ക്കും മനീഷ കൊയ്‌രാളയ്ക്കുമൊപ്പം ‘ഗുഡു’വിന്റെ ലൊക്കേഷനിൽ. Express archive photo

പ്രീതി സിന്റ, റാണി മുഖർജി, പ്രിയങ്ക ചോപ്ര, അർജുൻ റാംപാൽ, സെയ്ഫ് അലി ഖാൻ എന്നിവർക്കൊപ്പം ഷാരൂഖ്. Express archive photo

സഞ്ജയ് ദത്തിനും ജാക്കി ഷ്റോഫുമിനൊപ്പം. Express archive photo

ഹൃത്വിക് റോഷൻ, സൂസന്ന റോഷൻ, കരൺ ജോഹർ, ഗൗരി ഖാൻ എന്നിവർക്കൊപ്പം. Express archive photo

Express archive photo

. Express archive photo

Express archive photo

രമേഷ് സിപ്പിയ്ക്കൊപ്പം. Express archive photo

കാജോൾ, ശിൽപ്പ ഷെട്ടി എന്നിവർക്കൊപ്പം. Express archive photo

ബാദ്ഷയുടെ ലൊക്കേഷനിൽ ഷാരൂഖ്. Express archive photo

മഹേഷ് ഭട്ട്, വൈരൽ ലഖിയ, റോബിൻ ഭട്ട് എന്നിവർക്കൊപ്പം ‘ചാഹത്’ സിനിമയുടെ ലൊക്കേഷനിൽ. Express archive photo

Express archive photo

Express archive photo

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook