ഐപിഎൽ പൂരം തുടങ്ങിയാൽ കളിയുടെ ആവേശത്തിൽ പങ്കുചേരാൻ പല ബോളിവുഡ് താരങ്ങളും ഇടയ്ക്കിടെ ഗ്രൗണ്ടിൽ എത്താറുണ്ട്. ബോളിവുഡിന്റെ കിങ് ഖാൻ ഇക്കൂട്ടത്തിൽ സ്ഥിരമായി കളി കാണാനെത്തുന്ന താരമാണ്. ഒട്ടുമിക്കപ്പോഴും തന്റെ മൂന്നു വയസ്സുളള ഇളയ മകനായ അബ്രാമിനൊപ്പമാണ് ഷാരൂഖ് എത്താറുളളത്. ഇരുവരും കളി കാണാനെത്തുമ്പോഴുളള ചിത്രങ്ങളും വിഡിയോകളും ഇടയ്ക്കിടെ പുറത്തുവരാറുണ്ട്.

ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റേഡേഴ്സ് മുംബൈ ഇന്ത്യൻസ് മൽസരം കാണാനും പതിവുപോലെ ഷാരൂഖ് മകനൊപ്പം എത്തി. മൽസരത്തിൽ കൊൽക്കത്ത മുംബൈയോട് തോറ്റിരുന്നു. സമ്മാനദാന ചടങ്ങിൽ അബ്രമിനെയും കൂട്ടിയാണ് ഷാരൂഖ് എത്തിയത്. 15-20 മിനിറ്റോളം ഷാരൂഖ് ഗ്രൗണ്ടിൽ ചെലവഴിച്ചു. ചടങ്ങ് കഴിഞ്ഞപ്പോൾ ആരാധകരെ കാണാനായി ഷാരൂഖ് ഗ്രൗണ്ടിലൂടെ നടന്നു. ഇടയ്ക്ക് പെട്ടെന്ന് ഒന്നു നിന്നശേഷം മകൻ അബ്രാമിന്റെ അടുത്തെത്തി. നമുക്കൊന്നു ഓടിയാലോ എന്നു ചോദിച്ചു. പറയേണ്ട താമസം അബ്രാം ഓടാൻ റെഡി. രണ്ടുപേരും കൂടി മൽസരിച്ച് ഓടുകയും ചെയ്തു. ഇതു കണ്ട ആരാധകർക്കും സന്തോഷം.

Shah Rukh Khan, AbRam, ipl

ഇന്നലെ നടന്ന മൽസരത്തിൽ കൊൽക്കത്തയെ ഒൻപതു റൺസിന് തോൽപ്പിച്ച് മുംബൈ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. കൊൽക്കത്തയ്ക്ക് പ്ലേഓഫിനായി ഇന്നു നടക്കുന്ന പുണെ-പഞ്ചാബ് മൽസരത്തിന്റെ ഫലത്തിനു കാത്തിരിക്കണം.
Shah Rukh Khan, AbRam, ipl
Shah Rukh Khan, AbRam, ipl
Shah Rukh Khan, AbRam, ipl
Shah Rukh Khan, AbRam, ipl

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ