അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല, കുസൃതിത്തരങ്ങളിലും നർമബോധത്തിലും കൂടി പ്രശസ്തനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സിനിമകളിൽ നിന്നും ചെറിയ ഇടവേളയെടുത്ത് നിൽക്കുകയാണെങ്കിലും ആരാധകരെ വിനോദിപ്പിക്കാൻ എന്തെങ്കിലുമൊക്കെയായി അദ്ദേഹം ഇടയ്ക്കിടെ എത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ മകൻ അബ്രാമിനെ കുറിച്ച് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് കിങ് ഖാൻ നൽകിയ മറുപടിയാണ് ഇപ്പോൾ മറ്റുള്ളവരെ ചിരിപ്പിക്കുന്നത്.

Read More: ഷാരൂഖിന്റെ ‘പപ്പ’യാണ് അമിതാഭ് ബച്ചനെന്ന് അബ്രാം ഖാന്‍

 

View this post on Instagram

 

“Winning is only half of it..having fun the other half…Playing is All of it!!” The Playboys’ mantra

A post shared by Shah Rukh Khan (@iamsrk) on

“എപ്പോഴാണ് നിങ്ങൾ അബ്രാമിനൊപ്പം ഒരു സിനിമ ചെയ്യുന്നത്? ബിഗ് ഫാൻ സർ,” എന്നായിരുന്നു ട്വിറ്ററിലൂടെ ആരാധകന്റെ ചോദ്യം. പതിവു പോലെ വളരെ രസകരമായ ഒരു മറുപടിയാണ് ഷാരൂഖ് ആരാധകന് നൽകിയത്.

“അവന്റെ ഡേറ്റ് ലഭിച്ചാലുടൻ” കിങ് ഖാൻ പറഞ്ഞു.

ഷാരൂഖിന്റെയും ഗൗരി ഖാന്റെയും മൂന്നാമത്തെ മകനാണ് അബ്രാം. മകൻ ആര്യനും മകൾ സുഹാനയും ഇടയ്ക്കിടെ വാർത്തകളിൽ ഇടം നേടാറുണ്ട്.

മറ്റൊരു ആരാധകൻ അദ്ദേഹത്തോട് ചോദിച്ചു, “ഭാവിയിൽ ഒരു തമിഴ് ചിത്രം സംവിധാനം ചെയ്യാൻ നിങ്ങൾക്ക് പദ്ധതിയുണ്ടോ?”

പരിഹാസത്തിന്റെ രാജാവ് കൂടിയായ കിങ് ഖാൻ ഉടൻ മറുപടി നൽകി, “തീർച്ചയായും! ഭാഷയെക്കുറിച്ചുള്ള എന്റെ അറിവ് വളരെ മികച്ചതാണ്!”

Read More: നടനും ക്രിക്കറ്റ് താരവുമല്ല: അബ്രാം ആരാകണമെന്ന സ്വപ്‌നം തുറന്ന് പറഞ്ഞ് ഷാരൂഖ്

അബ്രാം ഡേറ്റ് തന്നാൽ സിനിമ ചെയ്യുമെന്നു തമാശ രൂപേണ പറഞ്ഞെങ്കിലും ഷാരൂഖിന് മകനെ സിനിമാ താരമാക്കാനല്ല ആഗ്രഹം. ആറ് വയസു പ്രായമുള്ള അബ്രാമിനെ ഭാവിയില്‍ ഒരു ഹോക്കി താരമാക്കി വളര്‍ത്തണമെന്നാണ് കിങ് ഖാന്റെ ആഗ്രഹം. അവന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം കാണാൻ അബ്രാമിനൊപ്പം എത്തിയപ്പോഴാണ് ഇക്കാര്യം ഷാരൂഖ് പറഞ്ഞത്.” അവന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടില്ല. ചെറുതായി ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. പക്ഷെ അവന്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി കളിക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം,” കിങ് ഖാന്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook