ഷാരൂഖ് ഖാന്റെ തിരിച്ചു വരവ് വെട്രിമാരന് ഒപ്പം? ചര്‍ച്ചയ്ക്ക് തിരികൊളുത്തി ചിത്രം

രണ്ടു പേരും ഒരുമിക്കുകയാണെങ്കില്‍ അത് കാത്തിരിക്കാന്‍ വകയുള്ള പടമായിരിക്കും എന്നുറപ്പാണ്.

Shahrukh Khan, ഷാരൂഖ് ഖാന്‍,Shahrukh Khan Interview,ഷാരൂഖ് ഖാന്‍ അഭിമുഖം, Shahrukh Interveiw, Shahrukh Khan Old Interview, ഷാരൂഖ് ഖാന്‍ പഴയ അഭിമുഖം,Shahrukh Khan Nationalilsm, ie malayalam,

മോശം പ്രതികരണം നേടിയ സീറോയ്ക്ക് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍. എന്നാല്‍ അടുത്ത വര്‍ഷം തന്റെ ചിത്രം ഉറപ്പായും തിയ്യറ്ററുകളിലെത്തുമെന്ന് ഷാരൂഖ് ഇന്നലെ തന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് വാക്ക് നല്‍കിയിരിക്കുകയാണ്. ഇതോടെ നിരാശയിലായിരുന്ന ഷാരൂഖ് ആരാധകര്‍ വീണ്ടും ആവേശത്തിലായിട്ടുണ്ട്.

ഇതിനിടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഷാരൂഖിന്റേയും തമിഴിലെ ഹിറ്റ് സംവിധായകന്‍ വെട്രിമാരന്റേയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിത്രം പ്രചരിക്കാന്‍ തുടങ്ങിയതോടെ അഭ്യൂഹങ്ങളും തല പൊക്കിയിട്ടുണ്ട്. ഷാരൂഖും വെട്രിമാരനും പുതിയ ചിത്രത്തിനായി ഒരുമിക്കുന്ന എന്നാണ് കിംവദന്തികള്‍. ഇത് ശരിയാണോ എന്നതില്‍ സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.

നേരത്തെ മറ്റൊരു തമിഴ് സംവിധായകന്‍ ആറ്റ് ലിയുമൊത്തുള്ള ഷാരൂഖിന്റെ ചിത്രവും ആരാധകര്‍ക്കിടയില്‍ വാര്‍ത്തയായിരുന്നു. ഷാരൂഖിന്റെ അടുത്ത ചിത്രം ആറ്റ് ലിയ്‌ക്കൊപ്പമാണെന്നും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനെ വരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനിടെയാണ് വെട്രിമാരനുമൊത്തുള്ള ചിത്രവും ശ്രദ്ധ നേടുന്നത്.

അതേസമയം, വെട്രിമാരന്‍ ഷാരൂഖിനെ കണ്ടതിന് പിന്നില്‍ മറ്റൊന്നുമില്ലെന്നും സൗഹൃദം പുതുക്കല്‍ മാത്രമേയുള്ളൂവെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടുപേരുടേയും മുന്‍ സിനിമകള്‍ പരിഗണിക്കുമ്പോള്‍ രണ്ടു പേരും ഒരുമിക്കുകയാണെങ്കില്‍ അത് കാത്തിരിക്കാന്‍ വകയുള്ള പടമായിരിക്കും എന്നുറപ്പാണ്.

ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ അസുരനാണ് വെട്രിമാരന്റെ അവസാന ചിത്രം. മികച്ച അഭിപ്രായം നേടിയ ചിത്രത്തില്‍ മലയാളത്തിന്റെ മഞ്ജു വാര്യരാണ് നായിക. ധനുഷിനെ തന്നെ നായകനാക്കി വെട്രിമാരന്‍ ചെയ്ത വട ചെന്നൈയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shah rukh khan meets vetri maaran srk new movie on cards312841

Next Story
ദീപാവലി ആഘോഷം തീർന്നില്ല; കുട്ടിക്കാല ചിത്രം പങ്കുവച്ച് സൂപ്പർ താരംdeepika padukone, ദീപിക പദുക്കോൺ, deepika padukone childhood pics, ദീപിക പദുക്കോണിന്റെ കുട്ടിക്കാല ചിത്രം, deepika padukone, ranveer singh. diwali, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com