/indian-express-malayalam/media/media_files/jYovTsH34iUhn2ofFshF.jpg)
ഷാരൂഖിനൊപ്പം സുഹാന
ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും കുടുംബവും മകൾ സുഹാന ഖാന്റെ ആദ്യ ചിത്രമായ ദ ആർച്ചീസിന്റെ പ്രീമിയറിനെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. റെഡ് കാർപെറ്റിൽ മകളുടെ കൈ പിടിച്ച് നടക്കുന്ന ഷാരൂഖിന്റെ വീഡിയോ ആരുടെയും ശ്രദ്ധ കവരും. മകളുടെ ജീവിതത്തിലെ വലിയ ചുവടുവെപ്പിനെ അഭിമാനത്തോടെ നോക്കി കാണുന്ന ഒരു അച്ഛനെയാണ് ഷാരൂഖിൽ കാണാനാവുക.
ഈ ഹൃദയസ്പർശിയായ വീഡിയോയ്ക്ക് ഒപ്പം തന്നെ, 2011ൽ നിന്നുള്ള ഷാരൂഖിന്റെ ഒരു പഴയ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മിന്നുന്ന ചുവന്ന ഗൗൺ ധരിച്ച സുഹാനയ്‌ക്കൊപ്പം ചുവന്ന പരവതാനിയിൽ നടക്കുന്ന ഒരു നിമിഷത്തെ കുറിച്ച് വർഷങ്ങൾക്കു മുൻപു തന്നെ സംസാരിക്കുന്ന ഷാരൂഖിനെയാണ് വീഡിയോയിൽ കാണാനാവുക.
2011-ൽ, 56-ാമത് ഫിലിംഫെയർ അവാർഡിൽ, മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചതിന് ശേഷമുള്ള തന്റെ പ്രസംഗത്തിലാണ് ചുവന്ന ഗൗൺ ധരിച്ച് സുഹാനയും അവാർഡ് ഷോയിൽ തന്നോടൊപ്പം ചേരാൻ താൻ ആഗ്രഹിച്ചതിനെക്കുറിച്ച് ഷാരൂഖ് പറഞ്ഞത്, പക്ഷേ അന്ന് സുഹാനയ്ക്ക് അതിനു സാധിച്ചില്ല. “സത്യം പറഞ്ഞാൽ, എന്റെ മകൾക്ക് സുഖമില്ല, അവൾ ചുവന്ന ഗൗൺ ധരിച്ച് ഇവിടെ വരണമെന്നും എന്നോടൊപ്പം ചുവന്ന പരവതാനിയിലൂടെ നടക്കണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അവൾ സുഖമില്ലാതെ ഇരിക്കുകയാണ്," എന്നാണ് ഷാരൂഖ് അന്നു പറഞ്ഞത്.
വർഷങ്ങൾക്കിപ്പുറം ആ ആഗ്രഹത്തെ പൂർത്തീകരണമാണ് ദ ആർച്ചീസിന്റെ പ്രീമിയറിൽ നമ്മൾ കണ്ടത്. ഷാരൂഖ്, ഗൗരി ഖാൻ, ആര്യൻ ഖാൻ, അബ്രാം, ഗൗരിയുടെ അമ്മ സവിത ചിബ്ബർ എന്നിവരും ചൊവ്വാഴ്ച മുംബൈയിൽ നടന്ന ദ ആർച്ചീസ് പ്രീമിയറിൽ പങ്കെടുത്തു. ഷാരൂഖ് തന്റെ മകളുടെ ആദ്യ ചിത്രത്തിന് പിന്തുണ നൽകുന്നതിനായി 'ദി ആർച്ചീസ്' എന്നെഴുതിയ ടീ-ഷർട്ടും ധരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.