ബോളിവുഡിലെ എക്കാലത്തെയും മികച്ച താരജോഡികളാണ് ഷാരൂഖ് ഖാൻ-കജോൾ. ഇരുവരും ചേർന്ന് ഹിറ്റാക്കിയ ചിത്രങ്ങൾ നിരവധി. 1998 ൽ കരൺ ജോഹറിന്റെ സംവിധാനത്തിൽ ഇരുവരും ചേർന്ന് അഭിനയിച്ച ചിത്രം കുച്ച് കുച്ച് ഹോത്താ ഹെ ബോക്സോഫിസിൽ വൻ വിജയമാണ് നേടിയത്. രാഹുൽ ആയി ഷാരൂഖും അഞ്ജലിയായി കജോളും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടി.

ഇപ്പോഴിതാ ഒരിക്കൽക്കൂടി ആരാധകർക്ക് രാഹുലിനെയും അഞ്ജലിയെയും കാണാൻ സാധിച്ചിരിക്കുന്നു. കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയപ്പോഴുളള ഷാരൂഖിന്റെയും കജോളിന്റെയും ചിത്രങ്ങൾ കണ്ടാൽ കുച്ച് കുച്ച് ഹോത്താ ഹേയെ ഓർമിപ്പിക്കും. ഷാരൂഖ് പറയുന്ന തമാശ കേട്ട് കജോൾ പൊട്ടിച്ചിരിക്കുന്നതും ചിത്രങ്ങളിലുണ്ട്. ഷാരൂഖ്-കജോൾ ജോഡികളെ വെളളിത്തിരയിൽ അല്ലെങ്കിലും ഒരുമിച്ച് ഒരു വേദിയിലെങ്കിലും കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ