/indian-express-malayalam/media/media_files/uploads/2023/09/Shahrukh-Khan-1.jpg)
1000 കോടി കടന്ന് ജവാനും
ഒരുവർഷം തന്നെ രണ്ട് 1000 കോടി ക്ലബ് ക്ലബ് ചിത്രങ്ങളെന്ന അപൂർവ്വനേട്ടം കൈവരിച്ചിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം ബാദുഷ ഷാരൂഖ് ഖാൻ. പഠാനു പിന്നാലെ താരത്തിന്റെ ജവാനും ഇപ്പോൾ 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്.
തുടർച്ചയായ പരാജയങ്ങളെ തുടർന്ന് കരിയറിൽ ബ്രേക്ക് എടുത്ത ഷാരൂഖ് ഒരിടവേളയ്ക്കു ശേഷം തന്റെ തിരിച്ചുവരവ് അറിയിച്ചത് പഠാനിലൂടെയായിരുന്നു. ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തിരുത്തികുറിച്ച് പഠാൻ കുതിച്ചു മുന്നേറിയപ്പോൾ ബോളിവുഡിലെ താര സിംഹാസനം ഷാരൂഖ് വീണ്ടും കയ്യടക്കുകയായിരുന്നു. പഠാനു പിന്നാലെ എത്തിയ ജവാനും മികച്ച വിജയം നേടി ബോക്സ് ഓഫീസിനെ കീഴടക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ജവാൻ 18 ദിവസം കൊണ്ടാണ് 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്.
. @iamsrk will become the first Indian movie star to have two entries in the 1,000 Crs Club!
— Ramesh Bala (@rameshlaus) September 24, 2023
He has achieved that remarkable feat in the same calendar year - 2023..
A feat that will remain in record books for a long time.. #Pathaan#Jawan
ജവാനിൽ നയൻതാരയാണ് നായികയായി എത്തിയത്. വിജയ് സേതുപതി, ദീപിക പദുകോൺ, യോഗി ബാബു, പ്രിയാമണി, സന്യയ മൽഹോത്ര എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിലുണ്ട്. 220 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റാണ് നിർമ്മിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.